449.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

449.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. മുപ്പത്തേഴ് സ്‌കൂളുകള്‍ ഹൈടെക്കാക്കാനും ഏഴ് റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള തുക വകയിരുത്തിയത്.
മൂന്ന് ഘട്ടങ്ങളിലായ പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി പന്ത്രണ്ട് കോടി രൂപയുടെ പണികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ധന സമാഹരണത്തിന് എന്‍ആര്‍ഐ ചിട്ടി തുടങ്ങാനുള്ള രൂപരേഖക്കും അംഗീകാരമായി.
നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും അനുബന്ധ പെന്‍ഷന്‍ പദ്ധതിയുമാണ് എന്‍ആര്‍ഐ ചിട്ടികളുടെ പ്രധാന ആകര്‍ഷണം. മറ്റൊരു ധനാഗമമാര്‍ഗ്ഗമായി അംഗീകരിച്ച ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു .
https://www.facebook.com/Malayalivartha

























