ഒത്തുകളിക്കൊരു സമ്മാനം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ വിഴിഞ്ഞം അന്വേഷണ കമ്മീഷനാക്കി സര്‍ക്കാര്‍ മാതൃകയായി!

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനും ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വിരമിച്ച ഹൈകോടതി ജഡ്ജിയെ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പിണറായി വിജയന്‍ നിയോഗിച്ചു.വിരമിച്ച ന്യായാധിപന്‍മാരെ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍മാരായി നിയമിക്കരുതെന്ന് പണ്ട് പി.സി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്.
ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് വിഴിഞ്ഞം അഴിമതി അന്വേഷണ കമ്മീഷന്‍. അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചതില്‍ വി.എസ്.അച്ചുതാനന്ദന് അമര്‍ഷമുണ്ടെന്നു കേള്‍ക്കുന്നു.ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്നയാളു കളെ അന്വേഷണ കമ്മീഷനാക്കുന്നത് ശരിയായില്ലെന്ന് വി എസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വിഴിഞ്ഞം കരാറില്‍ നിലവിലുള്ള സ്ഥിതിവിശേഷം തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നില്ല.
ഒപ്പിട്ട കരാര്‍ കുഴപ്പമില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിനാവശ്യം. അതിനാണ് വിശ്വസ്തനായ ജഡ്ജിയെ അന്വേഷണ കമ്മീഷനാക്കിയത്. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചത് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ്.ഇതിനെതിരെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ജയരാജന്‍ ജയിലിലും കിടന്നു.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് കോട്ടം സംഭവിക്കരുതെന്ന മട്ടിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് കേരളീയര്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തും.
അധികം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സി.ആന്റ് എ.ജി.റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടിയെടുത്തു എന്നു ചോദിച്ചാല്‍ സര്‍ക്കാരിനു മറുപടിയായി. ഉമ്മന്‍ ചാണ്ടിയെയും രക്ഷിക്കുകയും ചെയ്യാം,മോദിയെ പിണക്കുകയും വേണ്ട!
https://www.facebook.com/Malayalivartha

























