ഹദിയ കേസ്; മുസ്ലീം ഏകോപനസമിതിയുടെ ഹൈക്കോടതി മാര്‍ച്ച്; രണ്ട് പേര്‍ അറസ്റ്റില്‍; മതസ്പര്‍ധാ പ്രസംഗത്തിന് കേസ്

ഹദിയ കേസില്‍ മുസ്ലീം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്ന കുറ്റം ഇവരുടെ മേല്‍ ചാര്‍ത്തിയിട്ടുണ്ട്. പൊലീസ് ബാരിക്കേഡ് തകര്‍ത്തു, പൊലീസിനെ ഉപദ്രവിച്ചു, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിലെ 6, 8 പ്രതികളാണ് സഹീറും മുഹമ്മദ് ഷെരീഫും.
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് മുസ്ലീം ഏകോപനസമിതി് ഹര്‍ത്താല്‍ നടത്തിയിരുന്നു.
മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.
https://www.facebook.com/Malayalivartha

























