ചാരക്കേസില്‍ നിലപാട് തിരുത്തി സിബി മാത്യൂസ്; ഐ.ബിക്ക് നിക്ഷിപ്ത താല്‍പര്യം; ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ബിഷപ്പുമാര്‍ കളിച്ചു

സിബി മാത്യൂസ് വീണ്ടും വിവാദത്തില്‍. കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ.സിബി മാത്യൂസ് ഐ.പി.എസിന്റെ ആത്മകഥ. 'നിര്‍ഭയംഒരു ഐപിഎസ് ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ഈയാഴ്ച പുറത്തെറങ്ങാനിരിക്കേയാണ് അതിലെ വിവാദ ഭാഗങ്ങള്‍ പുറത്തുവരുന്നത്. ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്ന് സൂചനയാണ് പുസ്തകത്തിലൂടെ സിബി മാത്യൂസ് പുറത്തുവിടുന്നത്.
കേസില്‍ ഇന്റലിജന്‍സ് ബ്യുറോയ്ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രി കെ.കരണാകരന്റെ വിശ്വസ്തനായിരുന്ന രമണ്‍ ശ്രീവാസ്തവയെ അറസ്റ്റുചെയ്യണമെന്ന് ഇന്റലിജന്‍സ് ബ്യുറോ നിര്‍ബന്ധം പിടിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. ഐ.ബിയുടെ നിര്‍ബന്ധത്തിന് താന്‍ വഴങ്ങിയില്ല. ശ്രീവാസ്തവയ്‌ക്കെതിരെ തെളിവില്ലെന്നും അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്നും താന്‍ വ്യക്തമാക്കി. എന്നാല്‍ ചാരക്കേസില്‍ തെളിവ് ആവശ്യമില്ലെന്നായിരുന്നു ഐ.ബിയുടെ നിലപാട്. ഉത്തരേന്ത്യക്കാരായ ചില ഓഫീസര്‍മാരും മലയാളികളായ മാത്യു ജോണ്‍, ആര്‍.ബി ശ്രീകുമാറും അറസ്റ്റിനായി കടുംപിടുത്തം നടത്തിയിരുന്നു. തന്റെ കടുംപിടുത്തം കൊണ്ട്മാത്രമാണ് ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവായത്. ഐ.ബിയുടെ നിര്‍ബന്ധബുദ്ധിയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും സിബി മാത്യൂസ് പറയുന്നു. 
ചാരക്കേസ് കൊണ്ട് ഏറ്റവും നഷ്ടമുണ്ടായത് കെ.കരുണാകരനാണ്. കേസിനു പിന്നാലെ അദ്ദേഹവും മക്കളും അടക്കമുള്ളവര്‍ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതരായി. എ ഗ്രൂപ്പിന് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. കരുണാകരനെ പുറത്താക്കി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ബിഷപ്പുമാരും മറ്റു ചില നേതാക്കളും ഗൂഢാലോചന നടത്തിയതായി അന്ന് ചിലര്‍ സംശയം ഉന്നയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ ചാരവൃത്തി നടന്നോ എന്ന് നേരിട്ടുംഅല്ലാതെയും പറയാനാവില്ലെന്നും പസ്തകത്തില്‍ സിബി മാത്യൂസ് പറയുന്നു. ശ്രീവാസ്തവയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായ നിയമിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ നിരപരാധിയാക്കി പുസ്തകം പുറത്തുവരുന്നത്.കോളിളക്കം സൃഷ്ടിച്ച പല കേസുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും പുസ്തകത്തില്‍ നടത്തുന്നുണ്ട്.
അതേസമയം, ചാരക്കേസില്‍ തനിക്ക് കാര്യമായ അന്വേഷണ ചുമതലയില്ലായിരുന്നുവെന്ന് ആര്‍.ബി ശ്രീകുമാര്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ചു. കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചത് കേന്ദ്ര ഉദ്യോഗസ്ഥരാണ്. മറിയം റഷീദയും ശശികുമാറും തമ്മിലുള്ള ബന്ധം പരിശോധിക്കാനും അവരെ ചോദ്യം ചെയ്യാനുമാണ് തന്നെ നിയോഗിച്ചിരുന്നതും. കേരള ഐ.ബിയിലെ രണ്ടാമത്തെ ഓഫീസര്‍ ആയിരുന്നു താന്‍. മാത്യു ജോണിനായിരുന്നു ചുമതലയെന്നും ശ്രീകുമാര്‍ പറയുന്നു
https://www.facebook.com/Malayalivartha

























