സത്യം എത്ര നാൾ ഒളിപ്പിച്ചാലും കാലം അത് തെളിയിക്കും; വയോധികയെ കൊന്ന കേസിൽ അറസ്റ്റ് പതിനൊന്ന് വർഷത്തിനു ശേഷം

കിളിമാനൂരിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ പതിനൊന്നു വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു . പുല്ലയില്‍ കുന്നില്‍ വീട്ടില്‍ കമലാക്ഷി എന്ന വയോധികയെ കൊന്ന കേസിലാണ് അറസ്റ്റ് .ഷേക്ത്ര വിഗ്രഹം തകര്‍ത്ത വിവരം പുറത്തുപറയുമെന്ന വിരോധമൂലമാണ് പ്രതി കൊല്ല നടത്തിയത് . തെങ്ങുവിള വീട്ടില്‍ എസ് മോഹന്കുമാറിനെയാണ് അറസ്റ്റ് ചെയ്തത് . 2006 നവംബറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത് . പുല്ലയില്‍ പറക്കോട് ദേവി അമ്പലത്തിലെ നാഗര്‍ വിഗ്രഹം മോഹന്‍കുമാര്‍ തകര്‍ത്തിരുന്നു .
ഇതിനെക്കുറിച്ച് കമലാക്ഷി പരാതിപ്പെടും എന്ന് ഭയന്നാണ് പ്രതി കൊലനടത്തിയത് . കമലാക്ഷിയോടൊപ്പം അമ്പലത്തില്‍ പൂമാലകെട്ടുന്ന ജോലിയായിരുന്ന മോഹന്കുമാറിന് . ദീപാരാധന കഴിഞ്ഞു മടങ്ങിയ കമലാക്ഷിയെ പ്രതി കഴുത്തില്‍ കത്തിവെച്ചു അടുത്തുള്ള പുരയിടത്തില്‍ വെച്ച് കുത്തികൊല്ലുകയായിരുന്നു .ശേഷം ഒളിവില്‍ പോയ പ്രതി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് . മറ്റൊരു അമ്പലത്തിലെ പ്രതിഷ്ഠ് തകര്‍ത്ത കേസില്‍ പെട്ടപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് . വാട്‌സാപ്പ് ഗ്രുപ്പ് വഴിയാണ് ഷാഡോ പോലീസ് പ്രതിയെ കണ്ടെത്തിയത് . പ്രതിയെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി കൊല്ലാന്‍ ഉപയോഗിച്ച കത്തി അമ്പലക്കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു
https://www.facebook.com/Malayalivartha



























