സെന്‍കുമാറിനെ തിരിഞ്ഞ് കൊത്തി സര്‍ക്കാര്‍; താനിറക്കിയ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ പിന്‍വലിച്ചു: തലപ്പത്തെ പോരിന് ശമനമില്ല

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ ഐജിക്ക് പ്രത്യേക ചുമതല നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സെന്‍കുമാറിന്റെ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതല മധ്യമേഖലാ ഐജി വിജയന് നല്‍കാനുളള ഉത്തരവാണ് സെന്‍കുമാര്‍ തന്നെ തിരുത്തിയത്. പുതിയ നോഡല്‍ ഓഫീസറായി ബറ്റാലിയന്‍ എസ് പി ഷെഫീന്‍ അഹമ്മദിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ ഐജിക്ക് പ്രത്യേക ചുമതല നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ തന്നെ താനിറക്കിയ ഉത്തരവ് തിരുത്തിയത്
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നോഡല്‍ ഓഫീസര്‍ ആയി മധ്യമേഖലാ ഐജി പി വിജയനെ നിയമിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സെന്‍കുമാര്‍ ഉത്തരവ് ഇറക്കിയത്.എന്നാല്‍ ഈ കാര്യം വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ഡിജിപി സെന്‍കുമാര്‍ അറിയിച്ചിരുന്നില്ല. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് തന്റെ മുന്‍ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തിയത്. ഐജി പി വിജയന് പകരമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതല ബറ്റാലിയന്‍ എസ് പി ഷെഫീന്‍ അഹമ്മദിന് നല്‍കി.
ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടായിരുന്ന എ ഡി ജി പി പദ്മകുമാറിന് പകരമായി ദക്ഷിണമേഖലാ അഉഏജ ബി സന്ധ്യക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. സി ഐ റാങ്കിന് മുകളിലുളള ഉദ്യോഗസ്ഥരുടെ തൊഴില്‍ വിഭജനം നടത്താനും ചുമതലകള്‍ നല്‍കാനുമുളള പൂര്‍ണ്ണ അധികാരം സര്‍ക്കാരിന് ആണെന്ന് ഇരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നോഡല്‍ ഓഫീസറായി വിജയനെ തീരുമാനിച്ച സെന്‍കുമാറിന്റേ നടപടി വിവാദമായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ നടത്തിയ നിയമനത്തില്‍ സെന്‍കുമാറിനെതിരെ വകുപ്പ് തല നടപടി വന്നേക്കാം എന്ന സൂചന ലഭിച്ചതോടെയാണ് തന്റെ തന്നെ ഉത്തരവ് ഭേഭഗതി ചെയ്ത് സെന്‍കുമാര്‍ തടി രക്ഷിച്ചത്.
സെന്‍കുമാറും സര്‍ക്കാരും തമ്മിലെ നിയമ പോരാട്ടം നടക്കുമ്പോള്‍ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചില വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാരിന് കിട്ടിയിരുന്നു. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഈ അപേക്ഷകള്‍ക്ക് ബീനാകുമാരി മറുപടി നല്‍കിയില്ല. സെന്‍കുമാര്‍ വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ എഴുതിയ കുറിപ്പുകള്‍ സ്വന്തമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരി അത് നിഷേധിച്ചതും. ഇതിന്റെ തുടര്‍ച്ചയായിരുന്നു പിന്നീടുണ്ടായ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങളെന്നായിരുന്നു പൊതുവേ ഉയര്‍ന്ന വിലയിരുത്തലുകള്‍. ആദ്യം ബീനാകുമാരിയുടെ കസേര തെറുപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ വിവരാവകാശം അടിച്ചേല്‍പ്പിച്ച് ടി സെക്ഷന്റെ പ്രസക്തി കുറയ്ക്കാന്‍ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് അംഗീകരിക്കേണ്ടെന്ന നിര്‍ദ്ദേശം ബീനാകുമാരിക്ക് സര്‍ക്കാര്‍ നല്‍കിയെന്നാണ് സൂചന. അതേ സമയം സെന്‍കുമാറിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കുന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍. പക്ഷെ ഇരുപക്ഷവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് ശമനമില്ലാതാകുമ്പോള്‍ അത് തകര്‍ക്കുന്നത് പോലീസിന്റെ മനോവീര്യത്തെയാണ്.
https://www.facebook.com/Malayalivartha



























