ഡിജിപിയും സര്‍ക്കാരും വീണ്ടും ഇടയുന്നു; ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി, വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍

സര്‍ക്കാരും ഡിജിപിയും വീണ്ടും ഇടയുകയാണ് . പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഡിജിപി ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്.
പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങളും വിശദീകരണങ്ങളും അവസാനിക്കുന്നില്ല. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുറുപടി നല്‍കണമെന്ന സെന്‍കുമാറിന്റെ പുതിയ ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞത്.
പൊലീസ് ആസ്ഥാനത്തെ രസഹ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കേണ്ടെന്നായിരുന്നു മുന്‍ പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് മുന്‍ പൊലീസ് മേധാവികളുടെ ഉത്തരവിനു വിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നു ചൂണ്ടികാട്ടിയായിരുന്നു സെന്‍കുമാറിന്റെ ഉത്തരവ്.
ഉദ്യോഗസ്ഥരുടെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നത് ടി ബ്രാഞ്ചിലാണ്. ഉദ്യോഗസ്ഥരുടെ അഴിമതി, ഭരണ നിര്‍വഹണ കാര്യങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നും മറുപടി നല്‍കണമെന്ന് 2009ല്‍ പൊലീസ് മേധാവിയായ ജേക്കബ് പുന്നൂസ് ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവ് ചൂണ്ടികാട്ടിയാണ് സെന്‍കുമാര്‍ പുതിയ ഉത്തരവിറക്കിയത്. സെനകുമാറിന്റെ ഉത്തരവിനെതിരെ പൊലീസ് ആസ്ഥാനത്തെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. ഉത്തരവ് വിവദാമായ പശ്ചാത്തലത്തിലാണ് സെന്‍കുമാറിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചത്. ഏതു സാഹചര്യത്തിലാണ് പുതിയ ഉത്തരിറക്കിയതെന്നും നിയമപ്രശ്വങ്ങളുണ്ടോയെന്നു ചൂണ്ടികാട്ടിയാണ് വിശദീകരണം. ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കാത്തിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണറും ഡിജിപി.യോട വിശദീകരണം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























