നിയമസഭ സമ്മളനത്തില്‍ മാണിയുടെ സംശയം ഒരൊന്നൊന്നര സംഭവം തന്നെ

നിയമസഭ സമ്മളനം പുരോഗമിക്കവേ മുന്‍ ധനകാര്യമന്ത്രി ഒരു സംശയം ഉയര്‍ത്തി . അതും ഒരൊന്നൊന്നര സംശയം കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത നിയമസഭ സമ്മേളനം തുടങ്ങി. കന്നുകാലി വ്യാപാരം, കശാപ്പ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷത്തോളം പേരെ തൊഴില്‍ രഹിതരാക്കാന്‍ കാരണമാകുന്ന കേന്ദ്ര തീരുമാനം ഭരണഘടന വിരുദ്ധവും ഫെഡലിസത്തിനെതിരുമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
നിയമസഭ സമ്മേളനം ആരംഭിച്ചയുടന്‍ സംശയം പ്രകടി്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ, കൂടാതെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്‌നമുണ്ടെന്നും മാണി വിശദീകരിച്ചു. ഈ ആക്റ്റിലെ 1(3) അനുസരിച്ച് കേന്ദ്ര വിജ്ഞാപനം വഴി ആക്റ്റിലെ വ്യവസ്ഥകള്‍ വിവിധ രീതികളില്‍, വിവിധ സംസ്ഥാനങ്ങളില്‍ ബാധകമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. പ്രശ്‌നം ഈ ആക്റ്റില്‍ ആറ് അധ്യായങ്ങളിലായി 41 വകുപ്പുകളാണുളളതെന്നും കെഎം മാണി സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.
ബിജെപി ഒഴികെയുള്ള ഭരണപ്രതിപക്ഷ പ്രധാനപാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. കശാപ്പ് നിരോധനം എന്ന ഒറ്റ അജണ്ട വ്യാഴാഴ്ചത്തെ സമ്മേളനത്തിനുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ സഭയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്. രണ്ടു മണിക്കൂറാണ് ചര്‍ച്ച. പിന്നാലെ കേന്ദ്ര വിജ്ഞാപനത്തിനെതിരെ കേരളം പ്രമേയം പാസാക്കും. കവേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയാണെങ്കില്‍ ബിജെപിയിലെ ഒരംഗം എതിര്‍ക്കും. ഇതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കാനാകില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha



























