സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ തൂങ്ങിമരിച്ച രണ്ടു പെണ്‍ കുട്ടികളും പോക്‌സോ പ്രകാരമുളള കേസുകളിലെ ഇരകള്‍

അഞ്ചാലുംമൂട് സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിനിയായ 17കാരിയും കിളികൊല്ലൂര്‍ സ്വദേശിനിയായ 15കാരിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് ഇവരെ മരിച്ചനിലയില്‍ കാണപ്പെട്ടത്. മുറിയിലേക്ക് കയറുന്ന സ്‌റ്റെയര്‍കേസിലെ കന്പിയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ഒരാള്‍ പതിനൊന്നാംക്ലാസ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമാണ്. സംഭവമറിഞ്ഞ ഉടന്‍തന്നെ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരികയാണ്. കുട്ടികള്‍ എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു.
ഇന്ന് രാവിലെ വാര്‍ഡനാണ് കുട്ടികള്‍ തൂങ്ങിനില്‍ക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. വാര്‍ഡനെയും മറ്റ് ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവമറിഞ്ഞയുടന്‍ കുട്ടികളുടെ ബന്ധുക്കള്‍ ആഫ്റ്റര്‍കെയര്‍ ഹോമിലെത്തിയിരുന്നു.
രണ്ടുകുട്ടികളും പോക്‌സോ പ്രകാരമുളള കേസുകളിലെ ഇരകളാണ്. രണ്ടുപേരുടെയും ആത്മഹത്യകുറിപ്പുകള്‍ പരിശോധിച്ചുവരികയാണെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ അജിതാബീഗം പറഞ്ഞു. ഒരുമാസം മുമ്പാണ് കുട്ടികള്‍ ആഫ്റ്റര്‍കെയര്‍ ഹോമിലെത്തിയത്. സൈന്റിഫിക് വിദഗ്ധരും ഫിംഗര്‍ഫ്രിന്റ് വിദഗ്ധരുമെത്തിയിട്ടുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha



























