ക്രൈസ്‌തവസഭകള്‍ ഉത്പാദിപ്പിക്കുന്നത് വീര്യം കുറഞ്ഞ വൈന്

കേരളത്തില്‍ ക്രൈസ്‌തവ സഭകള്‍ ഉത്പാദിപ്പിക്കുന്നത് ഒരു ലക്ഷത്തോളം ലിറ്റര്‍ വൈന്‍. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സാണ് െ്രെകസ്തവ സഭകള്‍ക്ക് ആകെയുള്ളത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വൈന്‍ ഉത്പാദിപ്പിക്കുന്നത്. 28,050 ലിറ്റര്‍ വൈനാണ് കോട്ടയത്ത് ഉത്പാദിപ്പിക്കുന്നത്. കൊച്ചിന്‍ മാസ് ആന്‍ഡ് വൈന്‍ നിയമപ്രകാരമാണ് സഭകള്‍ക്ക് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. കേരളത്തിലാകെ എല്ലാ സഭകള്‍ക്കുമായി 24 ലൈസന്‍സാണുള്ളത്.
ഏറ്റവും കൂടുതല്‍. ഏറ്റവും കൂടുതല്‍ ലൈസന്‍സുള്ളത് തിരുവനന്തപുരം സിഎസ്‌ഐ രൂപതയ്ക്കും ചങ്ങനാശ്ശേരി രൂപയ്ക്കുമാണ്. കോഴിക്കോട് 16,000 ലിററ്റും, എറണാകുളത്ത് 13,077 ലിറ്ററും തിരുവനന്തപുരത്ത് 13,410 ലിറ്ററും വൈന്‍ ഉത്പാദനത്തിനാണ് ലൈസന്‍സുള്ളത്. വയനാടും, മലപ്പുറത്തും മാത്രമാണ് വൈന്‍ ഉത്പാദനമില്ലാത്തത്.ബിയറിനേക്കാളും കള്ളിനേക്കാളും വീര്യം കൂടുതലാണ് വൈന്. കുര്‍ബാനയുടെ ആവശ്യത്തിനാണ് വൈനെന്നും വീര്യം കുറഞ്ഞ വൈനാണ് ഉപയോഗിക്കുന്നതെന്നുമാണ് സഭകള്‍ പറയുന്നത് ...
https://www.facebook.com/Malayalivartha



























