പശുവിനെ രക്ഷിക്കാന്‍ സാഹസം കാണിച്ചു; അവസാനം യുവാവിന് സംഭവിച്ചത്?

പത്തനംതിട്ടയില്‍ റോഡിന് നടുവില്‍ നിന്ന പശുവിനെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ മറിഞ്ഞ് വീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30നു പത്തനംതിട്ട നഗരസഭ ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അഴൂര്‍ കൊടുവശേരില്‍ കുട്ടപ്പന്‍ചെല്ലമ്മ ദമ്പതികളുടെ ഏകമകന്‍ വിഷ്ണു (26) ആണ് മരിച്ചത്.
കറി പൗഡര്‍ യൂണിറ്റിലെ ജീവനക്കാരനാണ് വിഷ്ണു. യൂണിറ്റില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പശുവിനെ രക്ഷിക്കാന്‍ വിഷ്ണു ബൈക്ക് വെട്ടിക്കുകായയിരുന്നു. ബൈക്ക് മറിഞ്ഞ് സമീപത്തുണ്ടായിരുന്ന കൈവണ്ടിയില്‍ വിഷ്ണുവിന്റെ തല ഇടിക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലുണ്ടായ സമാനമായ അപകടത്തില്‍ 60 കാരിയായ സ്ത്രീ മരിച്ചിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പൊലീസ് ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha



























