പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടി

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല്ചര്‍ച്ചയാകുകയാണ്. ബില്ല് കേട്ടാല്‍ ഞെട്ടും. ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടിയിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് 6559 രൂപയാണ്. മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടിയോളം വരും. മുഖ്യമന്ത്രിയുടേത് 1068 രൂപയാണ്.
എന്നാല്‍ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ഫോണുപയോഗിച്ചത് കടകംപള്ളി സുരേന്ദ്രനാണ്. 3550 രൂപയാണ് അദ്ദേഹത്തിന്റെ ബില്ല്. ധനകാര്യമന്ത്രി തോമസ് ഐസക്കിന് 1999 രൂപയും എകെ ബാലന് 1903 രൂപയും കെടി ജലീലിന് 1286 രൂപയുമാണ് ബില്ല്.
മാത്യു ടി തോമസിന് 855 രൂപയും ഇ ചന്ദ്രശേഖരന് 627 , കടന്നപ്പള്ളിക്ക് 624 രൂപയും ബില്ലുണ്ട്
മിനിമം നിരക്കായ 622 രൂപയുടെ ബില്ലാണ് ബാക്കിയുള്ള 9 പേര്‍ക്കും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























