ബാറുകളുടെ കാര്യം ശരിയാക്കി... സര്‍ക്കാര്‍ മദ്യനയം ഇന്ന്; ബാറുകള്‍ തുറന്നേക്കും

എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും മദ്യനയത്തിലെ പ്രധാന നിര്‍ദ്ദേശം. കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കും. ഇതിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. എല്‍ ഡി എഫ് യോഗത്തിലാണ് മദ്യനയം സംബന്ധിച്ച് ധാരണയായത്. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ഏകാഭിപ്രായമുണ്ടായി. പുതിയ മദ്യനയം ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയിലാണ് മദ്യനയം തയ്യാറാക്കിയിരിക്കുന്നത്. പാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ മദ്യവില്‍പനയില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ബിവറേജസ് കോര്‍പറേഷന്റെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പെട്ടെന്നുകൊണ്ടുവരുന്നതെന്നാണ് സൂചന. നേരത്തെ ജൂലൈ 31നകം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എക്‌സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗം മദ്യനയത്തിന്റെ കരട് ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യനയം ഒദ്യോഗികമായി പ്രഖ്യാപിക്കുക.
അതേസമയം എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. മദ്യശാലകള്‍ തുറന്നു കൊടുത്ത് എങ്ങനെയാണ് മദ്യവര്‍ജ്ജനമെന്ന ലക്ഷ്യം നടപ്പിലാക്കുകയെന്ന് മുന്‍ കെപിസിസ അധ്യക്ഷന്‍ വിഎം സുധീരന്‍ ചോദിച്ചു.
കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കേരളം ആസ്വദിക്കാനാണ്. കള്ള് കുടിക്കാനല്ല. ബാറുകള്‍ അടച്ചിട്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ യാതൊരു വിധത്തിലുള്ള കുറവും വരുത്തിയിട്ടില്ല. ബാറുകള്‍ തുറക്കാനുള്ള തീരുമാനം കേരളത്തിനെ ആപത്കരമായ ഘട്ടത്തിലേക്കെത്തിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂവെന്നും വിഎം സുധാരന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























