അഴിമതി കൂട്ടാനോ കുറക്കാനോ : സെന്‍കുമാറിനെ പറ്റിച്ച് സര്‍ക്കാര്‍ അഴിമതിക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു

ആരോപണ വിധേയരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ച് സര്‍ക്കാര്‍ സെന്‍കുമാറിനെ പ്രതിസന്ധിയിലാക്കുന്നു.മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി അബ്ദുള്‍ റഷീദിനെ െ്രെകംബ്രാഞ്ചിലും വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയ അശോകിനെ വിജിലന്‍സിലും നിയമിച്ചാണ് സര്‍ക്കാര്‍ തങ്ങളുടെ കടമ നിര്‍വഹിച്ചത്. ഇതില്‍ അശോകും റഷീദും സി.പി.എമ്മിന്റെ സ്വന്തം ആള്‍ക്കാരാണ്.
എന്നാല്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നത് സെന്‍കുമാറാണെന്ന് കരുതും എന്ന ധാരണയിലാണ് സര്‍ക്കാര്‍ വിവാദ നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഡി.വൈ.എസ്.പി.കേഡറിനു താഴെയുള്ള നിയമനങ്ങള്‍ നടത്താന്‍ മാത്രമേ സംസ്ഥാന പോലീസ് മേധാവിക്ക് അധികാരമുള്ളു.
അബ്ദുള്‍ റഷീദിനെ ഉണ്ണിത്താന്‍ കേസില്‍ പോലീസ് അറസ്റ്റ് ജയിലില്‍ അടച്ചിരുന്നു. അദ്ദേഹത്തെ കോടതി വെറുതെ വിട്ടിട്ടില്ല. അങ്ങനെയൊരാളെ തന്ത്രപ്രധാന സ്ഥാനത്തേക്ക് നിയമിച്ചത് തെറ്റു തന്നെയാണ്. ഇതിനെതിരെ അക്രമത്തിനു വിധേയനായ വി.ബി.ഉണ്ണിത്താന്‍ രംഗത്തെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാന് എസ്.പി, അശോക് .അദ്ദേഹത്തിന് ബാര്‍ക്കോഴ ഉള്‍പ്പെടെയുള്ള കേസുകളുടെ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയത്. എസ്. പി. സുകേശന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. മുമ്പ് ഇതേ യൂണിറ്റിലായിരിക്കുമ്പോഴാണ് ഡി.വൈ എസ് പിയുടെ റിപ്പോര്‍ട്ട് അദ്ദേഹം തിരുത്തിയത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്തുന്നത് അദ്ദേഹത്തിന് ഹരമാണ്.
എല്‍ ഡി എഫ് സര്‍ക്കാരാണ് അശോകന് ഐ.പി. എസിനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. അബ്ദുള്‍ റഷീദിനും ഐ.പി.എസ്. നല്‍കിയേക്കും.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് പുനര്‍ നിയമനം നല്‍കില്ലെന്ന വാശിയിലായിരുന്നു ഇക്കാലമത്രയും സര്‍ക്കാര്‍. എന്നാല്‍ വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ അവര്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് സെന്‍കുമാര്‍ ഡിജിപിയായത്.
സര്‍ക്കാര്‍ വിവാദ സ്ഥലം മാറ്റങ്ങള്‍ സെന്‍കുമാറിന്റെ തലയില്‍ ചാരി അദ്ദേഹത്തെ അഴിമതിക്കാരനാക്കാന്‍ ശ്രമിക്കുന്നു. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായ അവസരം സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. എസ്.പിമാരില്‍ പലരും സര്‍ക്കാരിനു വേണ്ടപ്പെട്ടവരാണ്. സി പി എം അധികാരത്തിലില്ലാതിരുന്ന കാലത്ത് എസ്.പിമാര്‍ അവരെ സഹായിച്ചിരുന്നു. അതിന് പ്രത്യുപകാരമായാണ് എസ്.പിമാരെ പ്രധാന തസ്തികകളില്‍ നിയമിക്കുന്നത്.
https://www.facebook.com/Malayalivartha



























