Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശ്രീവത്സം ഗ്രൂപ്പിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ അവഗണിച്ചത് എന്തിന്?

13 JUNE 2017 11:45 AM IST
മലയാളി വാര്‍ത്ത

ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു രണ്ടു വര്‍ഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പൊലീസ് അവഗണിച്ചതായി കണ്ടെത്തി. ഇന്റലിജന്‍സ് സംശയം ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. നിലവിലെ റെയിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ദോഷകരമായ ഇടപാടുകള്‍ ശ്രീവല്‍സം ഗ്രൂപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് വീണ്ടും അന്വേഷിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എം.കെ.ആര്‍.പിള്ളയുമായി ബന്ധമുണ്ടോയെന്ന് സിപിഎമ്മും അന്വേഷിക്കും. 

അതേ സമയം അന്നത്തെ ആഭ്യന്തര മന്ത്രി ഇതില്‍ ഉത്തരം പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കള്‍.

നാഗാലാന്‍ഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീവല്‍സം ഗ്രൂപ്പിന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനം സംബന്ധിച്ചു കേരള പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊലീസിനു ആദ്യമായി രഹസ്യ വിവരം ലഭിക്കുന്നത്. പ്രദേശത്തു നിന്നു ലഭിച്ച പരാതിയില്‍ തുടരന്വേഷണം നടത്തിയതു വഴിയാണ് നാഗാലാന്‍ഡ് വാഹനങ്ങള്‍ സ്ഥിരമായി പന്തളത്തു വന്നു പോകുന്നുവെന്ന് കണ്ടെത്തുന്നത്. 

തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും പരാതിയിലെ വിവരങ്ങള്‍ ശരിയാണെന്നു കണ്ടെത്തുകയും ചെയ്തു. നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങളില്‍ എന്തു കടത്തുന്നുവെന്നു കണ്ടെത്തുകയായിരുന്നു ഇന്റലിജന്‍സ് അന്വേഷണത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിന് കഴിഞ്ഞില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നതാണ് സത്യം. വിശദമായ അന്വേഷണത്തിനു ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അന്ന് പാതിവഴിയിലവസാനിച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്. 

അതേസമയം എം.കെ.ആര്‍.പിള്ളയുമായി ഹരിപ്പാട്ടെ സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതാനും അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഹരിപ്പാട് ഏരിയ കമ്മറ്റിയോട് പ്രാദേശിക നേതാക്കളുടെ ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (8 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (25 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (44 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends