Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഉമ്മന്‍ ചാണ്ടിക്ക് വജ്രായുധം കിട്ടി... വിഴിഞ്ഞം മൂപ്പിച്ചാല്‍ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രീവത്സത്തിലുള്ള ചെന്നിത്തലയുടെ ബന്ധത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെടും

13 JUNE 2017 11:57 AM IST
മലയാളി വാര്‍ത്ത

ഒരു വശത്ത് വിഴിഞ്ഞം സി എ ജി റിപ്പോര്‍ട്ടും മറുവശത്ത് മുന്‍ മന്ത്രിയുടെ ശ്രീവത്സം തട്ടിപ്പ് ബന്ധവും ചേര്‍ന്ന് ചൊവ്വാഴ്ച ചേരുന്ന യു പി എഫ് രാഷ്ട്രീയ കാര്യ സമിതി സംഭവ ബഹുലമാകും.

വിഴിഞ്ഞം സി എ ജി റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വ്യക്തമായ പരാമര്‍ശമുണ്ട്. വിഴിഞ്ഞം തുറമുഖം ഒരു സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കി എന്നതാണ് പ്രധാന ആരോപണം. ഇതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന വ്യക്തമായ സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. ഇക്കാര്യം രാഷ്ട്ര കാര്യസമിതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ കത്ത് നല്‍കിയിരുന്നു. അതിനെ പരസ്യമായി വിമര്‍ശിച്ച് ഹസന്‍ അപ്പോള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ സതീശന്‍ ആരോപണത്തില്‍ ഉറച്ചു നിന്നു. അതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്നായി.

വിഴിഞ്ഞം കരാര്‍ തനിക്കെതിരെ പുതിയ ആരോപണമായി മാറുന്നു എന്നു കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടി സി എ ജിക്ക് കത്തെഴുതിയത്. സി എ ജി, എ.ജിയെ വിളിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് ഒരളവുവരെ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസമായി. എന്നാല്‍ അഴിമതി നടന്നു എന്ന വിശ്വാസത്തിലാണ് ഐ ഗ്രൂപ്പ്.

കെ.ബാബുവും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് വിഴിഞ്ഞത്തില്‍ അഴിമതി നടത്തി എന്നാണ് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നത്. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ ഒരു അഴിമതി ആരോപണം ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും വീണു കിട്ടിയത്. അത് നാഗാലന്റിലെ പോലീസുകാരനായിരുന്ന എം.കെ.ആര്‍.പിള്ളയുടെ അഴിമതിയാണ്. വിവാദമായ ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുത്തി രമേശിനെതിരെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ടി.ജെ. ആഞ്ചലോസാണ് ആരോപണം ഉന്നയിച്ചത്. ആഞ്ചലോസ് ആളിന്റെ പേര് പറഞ്ഞില്ലെങ്കിലും ആരോപണം രമേശ് ചെന്നിത്തലക്ക് നേരെയാണെന്ന് വ്യക്തമായി കഴിഞ്ഞു. 

വിഴിഞ്ഞം മൂപ്പിച്ചാല്‍ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രീവത്സത്തിലുള്ള ചെന്നിത്തലയുടെ ബന്ധത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെടും. അങ്ങനെ നടക്കുകയാണെങ്കില്‍ ചെന്നിത്തലയുടെ ഭാവി പ്രതിസന്ധിയിലാകും. പിള്ളക്ക് മറ്റ് പല രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെങ്കിലും ചെന്നിത്തലയുമായി ദൃഢബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിപ്പാട് മെഡിക്കല്‍ കോളേജ് പിള്ളയുടെ സ്വകാര്യ സ്ഥാപനമാക്കാനായിരുന്നു നീക്കം. എന്നാല്‍ മന്ത്രി സുധാകരന്റെ ഇടപെടല്‍ കാരണമാണ് അത് നടക്കാതെ പോയത്.

സി പി എം ഇക്കാര്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്തില്ല. പ്രതിപക്ഷ നേതാവിനെ വെറുപ്പിക്കാന്‍ അവര്‍ തയ്യാറല്ല. അതു കൊണ്ടു തന്നെ വിവാദങ്ങള്‍ യുഡിഎഫിനെ പുകയ്ക്കും. വിഴിഞ്ഞം ചെന്നിത്തല വിട്ടാല്‍ ഉമ്മന്‍ ചാണ്ടി ശ്രീവല്‍സം വിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (8 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (25 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (44 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends