പ്രൊമോഷനായി സംവിധായകന്‍ തെരഞ്ഞെടുത്ത വഴി

സെന്‍സറിങിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച രാം ഗോപാല്‍ വര്‍മ്മ പ്രൊമാഷനായി സാനിയാ മിര്‍സയേയാണ് കൂട്ട് പിടിച്ചിരിക്കുന്നത്. മത്സരത്തിനിടെ സാനിയയുടെ അടി വസ്ത്രങ്ങള്‍ കാണുന്ന നിലയിലാണ് ചിത്രം. ടെന്നീസ് കളിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ അതിന് അനുവദിച്ചില്ല. ചെറിയ വസ്ത്രം ധരിക്കേണ്ടി വരുമെന്നതാണ് കാരണമായി പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ ലൈംഗികതയെ അവള്‍ക്കെതിരായി പ്രയോഗിക്കുന്ന ഇത്തരം ഇടുങ്ങിയ ചിന്തകള്‍ക്കെതിരെയാണ് എന്റെ ഷോര്‍ട്ട് ഫിലിമെന്നാണ് രാം ഗോപാല്‍ പറയുന്നത്
സെക്‌സിനും വൈലന്‍സിനും കത്തി വെയ്ക്കാതെ തന്റെ സിനിമകള്‍ റിലീസ് ചെയ്യാനായി യുട്യൂബിനെയാണ് ഇപ്പോള്‍ ആശ്രയിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി മേരി ബേട്ടി ലിയോണ്‍ ബനാ ചാഹ്തി ഹെ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. പിന്നാലെ വരുന്നത് ഗണ്‍സ് ആന്റ് തൈസ് എന്ന സീരിയല്‍. സെക്‌സും വൈലന്‍സും യാഥാര്‍ത്ഥ്യത്തോടെ കാണിക്കുകയാണ് സീരിയലിലൂടെ.
എന്നാല്‍ സാനിയയുടെ ചിത്രത്തിനെതിരെ ധാരാളം വിമര്‍ശനങ്ങളെത്തി. ഇന്ത്യയുടെ അഭിമാനമായ ഒരു താരത്തെ ഇത്തരത്തില്‍ അപമാനിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. അവര്‍ ഒരിക്കലും ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തതല്ല ഇത്, കളിക്കിടെ എടുത്തതാണ് എന്നും രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കമന്റുകള്‍ നിറയുന്നു.

https://www.facebook.com/Malayalivartha
























