ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം

നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജിഷ്ണുവിന്റെ പിതാവ് കെ.പി.അശോകന്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു സര്‍ക്കാരിന്റെ നടപടി. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ജിഷ്ണുവിന്റെ അച്ഛന്‍ കെ.പി.അശോകന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ സന്ദര്‍ശിച്ചു നേരത്തേ പരാതി നല്‍കിയിരുന്നു. ജിഷ്ണു മരിച്ച് ആറു മാസത്തോളമായിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും അതിനായി ഡിജിപി ശുപാര്‍ശ നല്‍കണമെന്നും അശോകന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിനെയും ഈയാവശ്യം അറിയിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആസ്ഥാനത്തിനു മുന്‍പില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും ഉള്‍പ്പെടെയുളളവരോടു ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്‌ഐ സുനില്‍കുമാറിനും എസിപി: കെ.ഇ.ബൈജുവിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























