യൂസഫ് അലിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തി; കോഴിക്കോട് ലുലു വരുന്നത് സര്‍ക്കാര്‍ ഭൂമിയില്‍

പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിര്‍മ്മിക്കുന്ന ലുലു മാളിന് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്. കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാങ്കാവിലെ സര്‍ക്കാര്‍ അധീനതയിലുള്ള 19 സെന്റ് ഭൂമിയാണ് ലുലു മാളിന് വിട്ടുനല്‍കാന്‍ സര്‍ക്കാര് തീരുമാനിച്ചിരിക്കുന്നത്. റവന്യൂ,നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ തീരുമാനമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് കേരളത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ മാളാണ് കോഴിക്കോട് മാങ്കാവിലേത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമുള്ള ലുലു ഗ്രൂപ്പ് കൊച്ചി ഇടപ്പള്ളിയിലാണ് കേരളത്തില്‍ ആദ്യമായി മാള്‍ നിര്‍മ്മിച്ചത്.കൊച്ചിക്ക് ശേഷം കോഴിക്കോടാണ് കേരളത്തിലെ രണ്ടാമത്തെ മാള്‍ നിര്‍മ്മിക്കുകയെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തും ലുലു മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. കോഴിക്കോട് മാങ്കാവിലാണ് ലുലുമാള്‍ നിര്‍മ്മിക്കുന്നത്.കോഴിക്കോട് മാങ്കാവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലുലു മാളിനോട് ചേര്‍ന്നുള്ള 19 സെന്റ് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ ലുലു ഗ്രൂപ്പ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























