Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഡിജിപിയായിരുന്ന സിബി മാത്യൂസിനും ഡിജിപി ജേക്കബ് തോമസിനും പിന്നാലെ റ്റി.പി.സെന്‍കുമാറും ആത്മകഥ എഴുതുന്നുണ്ടെന്ന് സൂചന; വാര്‍ത്ത സത്യമാണെങ്കില്‍ അത് ഒന്നൊന്നര പുസ്തകമായിരിക്കും

15 JUNE 2017 11:50 AM IST
മലയാളി വാര്‍ത്ത

പോലീസ് സേനയില്‍ കറകളഞ്ഞ ഇമേജുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. ജോലി ചെയ്ത എല്ലാ വകുപ്പുകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിച്ചു. ജേക്കബ് തോമസിനെ പോലെ വാര്‍ത്ത സൃഷ്ടിക്കാന്‍ താത്പര്യമോ തച്ചങ്കരിയെ പോലെ അഴിമതി ആരോപണം കേള്‍പ്പിക്കുകയോ ചെയ്യാത്ത സെന്‍കുമാറിന്റെ സര്‍വീസ് കാലാവധിയില്‍ അദ്ദേഹം കൊള്ളില്ലെന്നു പറഞ്ഞ നേതാക്കളില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതിനു പിന്നിലുള്ളത് രാഷ്ട്രീയം മാത്രമാണ്.

അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള മുഖ്യ മന്ത്രിമാര്‍ക്ക് സെന്‍കുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. അവര്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം സെന്‍ കുമാറിന് തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. കെ എസ് ആര്‍ റ്റിസിയെ ലാഭത്തിലേക്ക് കൊണ്ടുവന്നത് സെന്‍കുമാറാണ്. മുമ്പ് സി പി എം അനുഭാവിയായി അറിയപ്പെട്ടിരുന്ന സെന്‍കുമാര്‍ പിന്നീട് യു ഡി എഫ് സര്‍ക്കാരിന്റെ വിശ്വസ്തനായി മാറി. എന്നിട്ടും സര്‍വീസ് കാലയളവില്‍ കളങ്കമുണ്ടാക്കിയിട്ടില്ല.

റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസാണ് സെന്‍കുമാറിനെ സി പി എമ്മിന് അപ്രിയനാക്കി തീര്‍ത്തത്. അന്ന് അദ്ദേഹം രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു. റ്റി.പി.കേസില്‍ സി പി എം സംസ്ഥാന നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തറിയിച്ചത് റ്റി.പി.സെന്‍കുമാറിന്റെ ഇടപെടലുകളാണ്. കോഴിക്കോട് നടന്ന ഒരു സാധാരണ രാഷ്ട്രീയ കൊലപാതകത്തെ യു ഡി എഫിന്റെ രാഷ്ട്രീയ നേട്ടമാക്കി തീര്‍ത്തത് മനോരമയും സെന്‍കുമാറും ചേര്‍ന്നാണ്. അദ്ദേഹം ചില സി പി എം സംസ്ഥാന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നു. അന്നു തന്നെ അദ്ദേഹം സി പി എമ്മിന്റെ നോട്ടപ്പുള്ളിയായി.

യു ഡി എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികച്ചെങ്കില്‍ അതിന്റെ ക്രെഡിറ്റ് സെന്‍കുമാറിനായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ഓരോ ശ്രമങ്ങളും അദ്ദേഹം പൊളിച്ചു. ഫോണ്‍ റെക്കോര്‍ഡിംഗ് സെന്‍കുമാറിന് ഹരമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല വരെ തന്റെ ഫോണ്‍ ടേപ്പ് ചെയ്യുന്നതായി ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം അതാത് കാലത്തെ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കണം.ഇന്റലിജന്‍സ് മേധാവിക്ക് സ്വന്തം ഇഷ്ടപ്രകാരം ആരുടെയും ഫോണ്‍ ചേര്‍ത്താനാവില്ല. ഇപ്പോള്‍ തച്ചങ്കരി വിവാദത്തിലൂടെ വീണ്ടും സെന്‍കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടി. ജൂണ്‍ 30 ന് വിരമിക്കുമ്പോള്‍ പുസ്തകം കൂടി പുറത്തു വന്നാല്‍ അത് വലിയ സംഭവമായി തീരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends