ആറ് സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനം, നഷ്ടമാകുന്നത് 300 ബി.എസ്സി. നഴ്‌സിങ് സീറ്റുകള്‍

സ്വാശ്രയ നഴ്‌സിങ് കോളേജുകള്‍ക്കെതിരേ ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നടപടി. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനം. നാല് കോളേജുകളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കും. ഇതുമൂലം 300 ബി.എസ്.സി. നഴ്‌സിങ് സീറ്റുകള്‍ നഷ്ടപ്പെടും. സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇത് തീരുമാനിച്ചത്.
അംഗീകാരം പിന്‍വലിച്ച കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. സ്വാശ്രയ നഴ്‌സിങ് കോളേജുകളെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനായി സര്‍വകലാശാല നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നഴ്‌സിങ് കോളേജിനോടു ചേര്‍ന്ന് കിടത്തിച്ചികിത്സക്ക് സൗകര്യമുള്ള ആശുപത്രി വേണമെന്ന് സര്‍വകലാശാലയും നഴ്‌സിങ് കൗണ്‍സിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ,ആവശ്യമായതിന്റെ 20 ശതമാനം രോഗികളെപ്പോലും കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരമാണ് പിന്‍വലിക്കുന്നത്. 30 ശതമാനം വരെ രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്തവയുടെ സീറ്റുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
അംഗീകാരം പിന്‍വലിച്ച കോളേജുകള്‍
നഴ്‌സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണല്‍ ട്രസ്റ്റ്, കോട്ടയം
തിയോഫിലസ് കോളേജ് ഓഫ് നഴ്‌സിങ്, കോട്ടയം
ഇന്ദിരാഗാന്ധി നഴ്‌സിങ് കോളേജ്, എറണാകുളം
മ്‌ഴ്‌സി കോളേജ് ഓഫ് നഴ്‌സിങ്, കൊട്ടാരക്കര
രുക്മിണി കോളേജ് ഓഫ് നഴ്‌സിങ്,വെള്ളറട, തിരുവനന്തപുരം
നൈറ്റിങ്‌ഗൈല് കോളേജ് ഓഫ് നഴ്‌സിങ്, നെടുമങ്ങാട്.
https://www.facebook.com/Malayalivartha























