ചെങ്ങന്നൂരില്‍ സംഭവിച്ചത് അതിക്രൂരമായ ആക്രമണം; സ്ത്രീധനത്തെ ചൊല്ലി യുവതിക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതു നല്‍കാതിരുന്നതിനെതുടര്‍ന്നു യുവാവ് ഭാര്യയെ ആസിഡൊഴിച്ചു ഗുരുതരമായി പൊള്ളലേല്‍പിച്ചു. പുനലൂര്‍ സ്വദേശിനിയായ ധന്യ കൃഷ്ണനാണ് ഭര്‍തൃവീട്ടില്‍ ആക്രമണത്തിന് ഇരയായത്. ജൂണ്‍ ആറിന് നടന്ന സംഭവത്തിനു ശേഷം ചെങ്ങന്നൂര്‍ കാരയ്ക്കാട് പള്ളിപ്പടി മനുമംഗലത്തു ബിനുകുമാറും ഭര്‍തൃമാതാവും ഒളിവിലാണ്.
സ്ത്രീധനത്തിനു വേണ്ടി നിരന്തരം വഴക്കിടുന്ന ഭര്‍ത്താവ് മൃഗീയമായി മര്‍ദിച്ച ശേഷമാണ് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. ഇയാള്‍ വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. ആക്രണമണത്തിനു ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് വിനുകുമാറിനെയും അമ്മ സരസ്വതിയേയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പെട്രോളും വിനിഗിരിയും ഉപ്പും ചേര്‍ന്ന മിശ്രിതമാണ് ഭാര്യയുടെ ദേഹത്ത് ഒഴിച്ചതെന്ന് വിനുകുമാര്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ പൊലീസീനെ അറിയിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുള്ള വിനുവിന്റെയും ധന്യയുടെയും വിവാഹം പത്തു വര്‍ഷം മുന്‍പായിരുന്നു.
വിവാഹ സമയത്തു നല്‍കിയ സ്ത്രീധനത്തിനു പുറമെ രണ്ടര ലക്ഷം രൂപ കൂടി ചോദിച്ചാണ് ബിനുകുമാര്‍ ധന്യയെ മര്‍ദ്ദിച്ചതെന്നു പൊലീസ് പറയുന്നു. പിന്നീട് ദേഹത്ത് മാറിലും കയ്യിലും ആസിഡൊഴിച്ചു പൊള്ളിക്കുകയും ചെയ്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ധന്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു ചെങ്ങന്നൂര്‍ പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha























