വൻനിധിശേഖരണം കാരണം പൊറുതിമുട്ടി ഒരു കുടുംബം

വെന്നിമലയിലെ നിധി വേട്ടക്കാരെ കൊണ്ട് പൊറുതി മുട്ടിയ കുടുംബത്തിന് ആശ്വാസം. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായത്. വെന്നിമലയിലെ ഭൂമിയില്‍ പരിശോധന നടത്താന്‍ ആര്‍ക്കിളിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്ക്കും പുരാവസ്തു ഡയറക്ടറേറ്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രാഥമിക പരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വെന്നിമലയിലെ താമസക്കാരനായ കോട്ടയം മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്കോസ്, അമ്മ ഏലിയാമ്മ മാര്‍ക്കോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. തെക്കും രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വെന്നിമലയില്‍ നിധിയുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് പലരും അവിടെ നിധി തിരയാന്‍ എത്തിയതോടെ പുന്നമലയിലെ ജതാമസക്കാരന്‍ പ്രിന്‍സിനും കുടുംബത്തിനും തലവേദനയായി. പ്രിന്‍സ് അമ്മ ഏലിയാമ്മ, പ്രിന്‍സിന്റൈ മക്കള്‍ എന്നിവരാണ് അവിടെ താമസിക്കുന്നത്.
നിധിയുണ്ടെന്ന് വിശ്വസിച്ച് വരുന്നവര്‍ സ്ഥലത്ത് പരിശോധന നടത്താന്‍ ആരംഭിച്ചതോടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് പ്രിന്‍സ് കോടതിയെ സമീപിച്ചത്. സ്ഥലം പരിശോധിച്ച് നിധി ഉണ്ടെങ്കില്‍ നിയമാനുസൃതം നടപടി എടുക്കണമെന്നും ഇല്ലെങ്കില്‍ അക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒന്നരയേക്കറോളം വരുന്ന സ്ഥലത്തെ വീടിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. വെന്നിമലയോട് ചേര്‍ന്നുള്ള പറമ്പില്‍ പാറക്കെട്ടുകളും ചെറുകുളങ്ങളുമുണ്ട്.
പ്രദേശം പരിശോധിക്കണമെന്ന് പ്രിന്‍സ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.പ്രാഥമികാന്വേഷണം നടത്താന്‍ പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. പുരാവസ്തുവകുപ്പാകട്ടെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോട് അന്വേഷിക്കാന്‍ പറഞ്ഞു. തങ്ങള്‍ നിധി പരിശോധന നടത്താറില്ലെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മറുപടി നല്‍കി. ഇതോടെയാണ് പ്രിന്‍സ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























