സംസ്ഥാനത്ത് വീണ്ടും പനിമരണം ; തിരുവനന്തപുരത്ത് പനിബാധിച്ച് രണ്ട് പേര്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനിമരണം. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പനിബാധിച്ച് രണ്ട് പേര്‍ മരിച്ചു. പനി ബാധയെ തുടര്‍ന്നുള്ള ജില്ലയിലെ ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെരിക്കെയാണ് മരണം സംഭവിച്ചത്. വള്ളക്കടവ് സ്വദേശി നിസാറിന്റ മരണകാരണം ഡെങ്കിപ്പനി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഡെങ്കിപ്പനി ബാധിച്ച് സംഭവിക്കുന്ന ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ പനിബാധിതരായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മലബാറിലും പനി വ്യാപകമാവുകയാണ്.
കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് മരിച്ചത്. പനി ബാധിച്ച് 16 ഓളം പേരാണ് മരിച്ചത്. പകര്‍ച്ച പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്. മഴക്കാല പൂര്‍വ്വ ശുചീകരണം അവതാളത്തിലായതാണ് പകര്‍ച്ച പനിവ്യാപകമാകന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























