ജനനേന്ദ്രിയം മുറിച്ചത് അയാള്‍ പറഞ്ഞിട്ട്!! യുവതിയുടെ വെളിപ്പെടുത്തല്‍...പുതിയ ട്വിസ്റ്റ്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തില്‍ യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. അഭിഭാഷകനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് കേസില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള വെളിപ്പെടുത്തല്‍ യുവതി നടത്തിയത്. ഗംഗേശാനന്ദയെ ആക്രമിക്കാന്‍ സന്യാസിയുടെ സഹായിയായ അയ്യപ്പദാസ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
അന്നു രാത്രി അയ്യപ്പദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു താന്‍ കത്തിയെടുത്തു വീശുകയായിരുന്നു. സംഭവം നടന്ന ശേഷം പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടതും അയ്യപ്പദാസാണെന്നു യുവതി പറഞ്ഞു. ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും യുവതി അഭിഭാഷകനോചു വെളിപ്പെടുത്തി. സ്വാമി തന്നെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതു സഹിക്കാനാവാതെയാണ് താന്‍ സാഹസത്തിനു മുതിര്‍ന്നതെന്നുമാണ് യുവതി നേരത്തേ പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം യുവതി സ്വാമിയുടെ അഭിഭാഷകനു നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു. സ്വാമിയെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നും പിതൃതുല്യനാണ് അദ്ദേഹമെന്നും യുവതി കത്തില്‍ കുറിച്ചിട്ടുണ്ട്. ഇതുവരെ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഇതില്‍ വിശദമാക്കുന്നു. അയ്യപ്പദാസിനു സ്വാമിയുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് യുവതി കത്തില്‍ പറയുന്നുണ്ട്. അവരാണ് സംഭവത്തിലെ കുറ്റക്കാരന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























