നടന്‍ ദിലീപിനെയും നാദിര്‍ഷായെയും നുണപരിശോധനക്ക് വിധേയനാക്കാൻ ആലോചിച്ച് പോലീസ്

നടന്‍ ദിലീപിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ പോലീസ് ആലോചിക്കുന്നു. ഒപ്പം നാദിര്‍ഷായെയും. അങ്ങനെയൊരാവശ്യം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കില്‍ ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന ആവശ്യവുമായി ദിലീപ് പോലീസിനെ സമീപിക്കും.
അതിനിടെ ഒരു തെളിവുമില്ലാതെ തന്നെ പോലീസ് വേട്ടയാടുന്നു എന്നാരോപിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. നുണപരിശോധനക്ക് വിധേയനാക്കണമെങ്കില്‍ അങ്ങനെ ചെയ്യപ്പെടുന്നയാളിന്റെ അനുവാദം വേണമെന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അങ്ങനെ സംഭവിച്ചാല്‍ നുണപരിശോധനയ്ക്ക് താന്‍ തയ്യാറാണെന്ന് ദിലീപ് പറയും. ഇല്ലെങ്കില്‍ തന്റെ സിനിമാഭാവി ഇരുളടഞ്ഞതാകുമെന്ന് ദിലീപ് വിശ്വസിക്കുന്നു.
അതിനിടെ ഇത്തരം സംഭവ വികാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സിനിമാരംഗം ഒറ്റക്കെട്ടായി രംഗത്തുണ്ട്. അവര്‍ മഞ്ചു വാര്യര്‍ക്കും ആക്രമിക്കപ്പെട്ട നടിക്കുമെതിരെ കരുക്കള്‍ നീക്കുന്നു. സര്‍ക്കാരിലും പോലീസിലും സ്വാധീനം ചെലുത്തുന്നു. സെന്‍കുമാര്‍ മാറി ബെഹ്‌റ വന്നതോടെ ഇത്തരം നീക്കങ്ങള്‍ ഫലം കാണുമെന്ന് കരുതുന്നവരുമുണ്ട്.
അതേസമയം പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടികളുമായാണ് നീങ്ങുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ദിലീപില്‍ നിന്നും യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് തന്നെയാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ പോലീസ് അക്കാര്യം വിശ്വസിച്ചിട്ടില്ല.
നുണപരിശോധന നടന്നാല്‍ സിനിമാരംഗത്തിനു മൊത്തം അവമതിപ്പുണ്ടാകുമെന്ന് ദിലീപും സഹപ്രവര്‍ത്തകരും കരുതുന്നു. നടിക്കെതിരെ സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയത് അതുകൊണ്ടാണ്. ഇത്തരം സംഭവങ്ങള്‍ സിനിമാ വ്യവസായത്തെ ബാധിക്കുമെന്നും കരുതുന്നവര്‍ ഉണ്ട്. ഏതായാലും സിനിമാ മേഖല ഒന്നടങ്കം ദിലീപിനൊപ്പമാണ്.
https://www.facebook.com/Malayalivartha
























