വാര്‍ത്ത സമ്മേളനത്തില്‍ മുകേഷിന്റെ പൊട്ടിത്തെറി അതൃപ്തി അറിയിച്ച് സി.പി.എം

കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നു. സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. അടുത്ത ദിവസം കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും സംഭവത്തില്‍ വിശദീകരണം തേടുമെന്നും സി.പി.എം ജില്ലാ കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
മുകേഷ് സിനിമാ നടന്‍ എന്നതിലുപരി ഒരു ജനപ്രതിനിധി കൂടിയാണ് എന്ന് ചിന്തിക്കണമായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിന്റെ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയോടെ ജയിച്ച അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അക്രമണത്തിന് ഇരയായ നടിക്കെതിരായി വ്യാഖ്യാനിക്കപ്പെടുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























