മുകേഷും ഗണേഷും ഇന്നസെന്റും അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കണം; ചെറിയാന്‍ ഫിലിപ്പ്

കഴിഞ്ഞ ദിവസം അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും പ്രകടനത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. പക്ഷെ ഇതിന്റെ പേരില്‍ അവരെ വിമര്‍ശിക്കാന്‍ വന്നവരില്‍ ഇടതുപക്ഷത്ത് നിന്നുള്ള നേതാക്കന്‍മാരെ അധികമൊന്നും കണ്ടില്ല. ഇന്നസെന്റ് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപി ആയ ആളാണ്. മുകേഷ് ആണെങ്കില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് കൊല്ലത്ത് നിന്ന് എംപി ആയി. ഗണേഷ്‌കുമാര്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ചാണ് എംഎല്‍എ ആയത്.
ഇപ്പോള്‍ സിനിമാ നടന്മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിരിക്കുകയാണ്. മൂവരും അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് സമൂഹ മാധ്യമമായ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും ഇവര്‍ മാറി നില്‍ക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക പൊതു യോഗത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഗണേഷും മുകേഷും തട്ടിക്കയറിയിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു മുകേഷ് പറഞ്ഞതെങ്കില്‍ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രണ്ട് പേരും അമ്മയുടെ മക്കളാണെന്നും പറഞ്ഞ ഗണേഷ് എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളുണ്ടായിരുന്നു. പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നും നടന്റെ കൊട്ടേഷനാണ് നടിക്കെതിരെയുള്ള ആക്രമമെന്നും ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു.
കൃത്യസമയത്ത് കുറിക്കുകൊള്ളുന്ന അഭിപ്രായവം ആയി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഫേസ്ബുക്കില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിനിമയിലെ സ്ത്രീ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha
























