ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കും ആറ് സഹതടവുകാര്‍ക്കുമെതിരെ വീണ്ടും കേസ്

ജയിലില്‍ വച്ച് മൊബൈല്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്കും ആറ് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പള്‍സര്‍ സുനിയുടെ സഹതടവുകാരായ സനല്‍, വിപിന്‍ലാല്‍, വിഷ്ണു, മഹേഷ് തുടങ്ങിയവര്‍ക്കെതികരെയാണ് കേസ്.
കാക്കനാട് ജില്ലാ ജയിലില്‍ വച്ചാണ് സഹതടവുകാരുടെ സഹായത്തോടെ പള്‍സര്‍ സുനി ഫോണ്‍വിളി നടത്തിയത്. ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പാചകപ്പുരയിലെ ചാക്കുകെട്ടുകളിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഫോണ്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് സുനിയുടെ സഹതടവുകാരന്‍ സനലാണ്. ഓരോ തവണയും ഉപയോഗത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുമായിരുന്നു. സി.സി.ടി.വിയില്‍ പതിയാതിരിക്കാന്‍ ടോയ്‌ലറ്റിന്റെ തറയില്‍ കിടന്നു കൊണ്ടാണ് സുനി ഫോണ്‍ വിളിച്ചത്.
വഞ്ചനാക്കേസില്‍ മരട് കോടതിയില്‍ ഹാജരാക്കിയ തിരുവനന്തപുരം സ്വദേശിയായ നിയമവിദ്യാര്‍ത്ഥിയുടെ ഷൂവിനുള്ളില്‍ വച്ചാണ് വിഷ്ണു നല്‍കിയ മൊബൈല്‍ ഫോണ്‍ സുനിക്ക് ജയിലിലെത്തിച്ചത്. വിളികള്‍ക്ക് ശേഷം ഫോണ്‍ ജയിലിന് പുറത്തു കടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























