കോഴിക്കോട്ട് റോഡരികില്‍ വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം...

കോഴിക്കോട് ഗേറ്റുംപടിതൊണ്ടിമ്മല്‍ റോഡരികില്‍ തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ അജ്ഞാതര്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്.
എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഇതിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























