രണ്ടാം ഘട്ട അറസ്റ്റില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സുനി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ നിസഹകരണം തുടരുന്നു. ചോദ്യം ചെയ്യലിനോട് നിസഹകരണം തുടരുന്ന പള്‍സര്‍ സുനി ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മുന്പ് ജയിലില്‍ നിന്ന് എഴുതിയ കത്തിലെ വാചകങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഗൂഢാലോചനയെ കുറിച്ച് സുനി ഒന്നും മിണ്ടാതിരിക്കുന്നത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി. ഈ മാസം 10വരെയാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സുനി നിസഹകരണം തുടരുന്ന സാഹചര്യത്തില്‍ സഹതടവുകാര്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വച്ച് തന്നെ പൊലീസ് മര്‍ദ്ദിച്ചെന്ന് സുനി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കസ്റ്റഡിയില്‍ സുനിയ്ക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ ഇയാളെ തിരികെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കുന്നുംപുറം മജിസ്‌ട്രേട്ട് കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു.
കാക്കനാട് ജില്ലാ ജയിലില്‍ വച്ച് ഫോണ്‍വിളിച്ചെന്ന കേസിലെ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിലാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്നും സുനി പറഞ്ഞു. എന്നാലിത് പൊലീസ് നിഷേധിച്ചിട്ടുണ്ട്.
അതേസമയം. ഇന്ന് സുനിയെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കസ്റ്റഡിയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മര്‍ദ്ദിച്ചെന്ന് സുനി കള്ളം പറയുകയാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.
https://www.facebook.com/Malayalivartha
























