കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു

പശ്ചിമ മുംബൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. വീടിനു സമീപത്തു നിന്ന 20കാരിയെ മൂന്നംഗ സംഘം കാറിലേയ്ക്ക് വലിച്ചിടുകയായിരുന്നു. മലാഡിന് സമീപം മഡ് എന്ന സ്ഥലത്തെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
രണ്ടു പേര്‍ ബലമായി പിടിച്ചു വെയ്ക്കുകയും ഒരാള്‍ പീഡിപ്പിക്കുകയും വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഓട്ടോ വിളിച്ച് വീട്ടിലെത്തിയ യുവതി അടുത്ത സുഹൃത്തിനെ വിവരം അറിയിച്ചു. ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതി നല്‍കിയ കാര്‍ നമ്പറിന്റെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























