സംഘപരിവാര്‍ അനുകൂല നിലപാടുമായി ടിപി സെന്‍കുമാര്‍

സംഘപരിവാര്‍ അനുകൂല നിലപാടുമായി മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ രംഗത്ത്. സംസ്ഥാനത്ത് ലൗവ് ജിഹാദ് ഉണ്ടായിരുന്നു, പ്രണയിക്കുന്നത് ഒരാളെ, വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും വിവാഹം കഴിച്ചത് മറ്റൊരാളെയുമായിരുന്നു. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ അതില്‍ ഉണ്ടെന്ന് സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ആര്‍എസ്എസിനെ ന്യായീകരിച്ച സംഭവത്തിലും സെന്‍കുമാര്‍ നിലപാട് ആവര്‍ത്തിച്ചു. ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണ്. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതത്തിലുള്ളവര്‍ നിയന്ത്രിക്കണം. തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ല. അപ്രിയ സത്യങ്ങള്‍ പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രത്തിന്റെ പരിപാടിയില്‍ തനിക്ക് പങ്കെടുക്കാന്‍ പാടില്ലേയെന്നും മുന്‍ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























