കുഞ്ഞു മൃതദേഹത്തോട് അനാദരവ്: രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ആശുപത്രി വരാന്തയില്‍ കിടത്തിയത് ആറ് മണിക്കൂര്‍

ആശുപത്രി വരാന്തയില്‍ രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അലസമായി കിടത്തിയത് ആറു മണിക്കൂര്‍. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞു മൃതദേഹത്തോട് അനാദരവ് കാട്ടിയത്.
ഡെങ്കിപ്പനി ബാധിച്ചാണ് കുഞ്ഞ് മരണമടഞ്ഞത്. ഡെങ്കിപ്പനി ബാധിച്ച് പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരില്‍ ചികിത്സയ്‌ക്കെത്തിച്ച ഗര്‍ഭിണിയായ ലൂര്‍ദ് മേരി എന്ന യുവതിയുടെ കുഞ്ഞിനാണ് പ്രസവത്തോടെ ഡെങ്കിപ്പനി ബാധിച്ചത്.
പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചിരുന്നെങ്കിലും സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കോയമ്പത്തൂരിലേയ്ക്ക് എത്തുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് യുവതിയില്‍ നിന്ന് കുഞ്ഞിലേയ്ക്കും പനി ബാധിച്ചത്. പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രി ഉപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും അമ്മയും പിഞ്ചു കുഞ്ഞും മരിച്ചിരുന്നു. അമ്മയും കുഞ്ഞും മരിച്ചെന്നറിഞ്ഞതോടെ മൃതദേഹങ്ങള്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് പുറത്ത് ഉപേക്ഷിച്ച് ആംബുലന്‍സ് െ്രെഡവര്‍ മുങ്ങുകയായിരുന്നു.
ആശുപത്രി അധികൃതര്‍ അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കയറ്റുകയും കുഞ്ഞിന്റെ മൃതദേഹം വരാന്തയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























