ദരിദ്ര കര്‍ഷകന്‍ നിലം ഉഴുന്നത് കണ്ട് ലോകം ഞെട്ടി

കാളയ്ക്കു പകരം സ്വന്തം പെണ്‍മക്കള്‍ കലപ്പ വലിക്കുന്നത് കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. മക്കളായ രാധയും (13) കുന്തിയുമാണ് (ഒന്‍പത്) നിലമുഴുതത്. സര്‍ദാര്‍ ബറേല (42) എന്ന ദരിദ്രകര്‍ഷന്റെ അവസ്ഥയാണിത്. സെഹോര്‍ (മധ്യപ്രദേശ്) ബസ്തന്‍പുരിലെ പങ്കരി ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന ബറേല രണ്ടു വര്‍ഷമായി ഇങ്ങനെയാണ് നിലമുഴുന്നത്.
അച്ഛനും മക്കളും ചേര്‍ന്നു നിലമുഴുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇളകി. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബറേലയ്ക്കു ലഭ്യമാക്കുമെന്ന് റവന്യു ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സെഹോര്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ജയിച്ച വിദിശ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ്.
കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനും വേണ്ടി മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ഇതിനിടെ, മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാനാവാതെ തേജ്‌റാം കുര്‍മി (48) എന്ന കര്‍ഷകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 60 കര്‍ഷകരാണ് ഇതുവരെ കടക്കെണിയില്‍ പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ.മിശ്ര ആരോപിച്ചു.
https://www.facebook.com/Malayalivartha
























