കോഴിയുടെ വില കുറയ്ക്കണമെന്ന് നിര്‍ബന്ധിക്കുന്നവര്‍ ഹോട്ടലുകളിലെ വില കൂടി അറിയുക

സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍ നിലവില്‍ വന്നു. ഇറച്ചിക്കോഴികളെ കിലോയ്ക്ക് 87 രൂപയ്ക്ക് വില്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഒരു കിലോ കോഴിക്ക് 87 രൂപയാകുമ്പോള്‍ 2 കിലോയുള്ള ഒരു മുഴുവന്‍ കോഴിയുടെ വില 174 രൂപയാണ്. അതേസമയം ഒരു ചിക്കണ്‍ ഫ്രൈയുടെ വില ആരേയും അമ്പരപ്പിക്കും. ഗ്രാമങ്ങളിലെ ഹോട്ടലുകളില്‍ 120 രൂപയാകുമ്പോള്‍ നഗരങ്ങളിലെ വില 150 മുതല്‍ 200വരെയാകുന്നു.
മലയാളികളുടെ പ്രിയപ്പെട്ട എല്ലാ ചിക്കന്‍ വിഭവങ്ങളുടേയും വില ഇതുതന്നെയാണ്. ഒരു ചിക്കണ്‍ ഫ്രൈയില്‍ പരമാവധി രണ്ട് അല്ലെങ്കില്‍ മൂന്ന് കഷണങ്ങളാണ് കാണുക. അപ്പോള്‍ ഒരു കോഴിയില്‍ നിന്നും 20ല്‍ കൂടുതല്‍ കഷണങ്ങള്‍ വരെ കിട്ടും. ഇത് കണക്കാക്കുമ്പോള്‍ 7 ചിക്കണ്‍ ഫ്രൈവരെയുണ്ടാക്കാം. 7 ചിക്കണ്‍ ഫ്രൈയുടെ വിലയായ് അവര്‍ക്ക് കിട്ടുന്നത് 1200 രൂപയാണ്. അവരുടെ ചിലവാകട്ടെ കോഴിക്കും എണ്ണയ്ക്കും പാചകത്തിനും കൂടി ആകെയാകുന്നത് പരമാവധി 500 രൂപ. അപ്പോള്‍ അവരുടെ ലാഭം ഒരു കോഴിയില്‍ നിന്ന് 700 രൂപ.
ഇങ്ങനെ സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഹോട്ടലുകാരെ ധനമന്ത്രി നിലയ്ക്ക് നിര്‍ത്തണം. അവരെ നിയന്ത്രിക്കാന്‍ ചെന്നാലും കോഴിക്കച്ചവടക്കാര്‍ പ്രതികരിച്ചതിനേക്കാള്‍ കടുപ്പമായി പ്രതികരിക്കും. എങ്കിലും ജനങ്ങളെ കൊള്ളയടിക്കുന്നതിന് അറുതിവേണം. എന്തിനെങ്കിലും വില കൂട്ടിയാല്‍ കൂട്ടുകയും കുറഞ്ഞാല്‍ പല ന്യായങ്ങള്‍ പറഞ്ഞ് കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയുണ്ടാവരുത്.
അതേസമയം ഇന്നലെ അര്‍ധരാത്രി മുതല്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേയ്ക്ക് കടത്തുകയാണ്. കേരളത്തില്‍ 87 രൂപയായി വില ഇന്ന് പ്രാബല്യത്തില്‍ വരുകയും എന്നാല്‍ തമിഴ്‌നാട്ടില്‍ 110 രൂപ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോഴികളെ തന്ത്രപരമായി തിരികെ കടത്തുന്നത്. കേരളത്തില്‍ 87 രൂപയ്ക്ക് കോഴികളെ വില്‍ക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
അതേസമയം കോഴികളെ മാറ്റാന്‍ തടസ്സമില്ലെന്നും എന്നാല്‍ വില നിയന്ത്രണത്തില്‍ ഒരു മാറ്റവുമില്ലെന്നും ധനമന്ത്രി തേമാസ് ഐസക് വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള വില്‍പ്പനയും തടസ്സപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























