ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ റോഡുകളില്‍ മിന്നല്‍ പോലെ പായുന്ന ബൈക്കുകള്‍ക്ക് ഇനി എട്ടിന്റെ പണി

ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ റോഡുകളില്‍ മിന്നല്‍ പോലെ പായുന്ന ബൈക്കുകള്‍ക്ക് പണികിട്ടിത്തുടങ്ങി. അനധികൃതമായി മാറ്റംവരുത്തിയ സൈലന്‍സറുകള്‍ ഘടിപ്പിച്ച ബൈക്കുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് പോലീസ് ഇത്തരത്തിലുള്ള ബൈക്കുകള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. കൂടാതെ മോഡല്‍ ഹാന്‍ഡിലുകള്‍ മാറ്റി പ്രത്യേക ഹാന്‍ഡിലുകള്‍ ഘടിപ്പിച്ച ബൈക്കുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുകളും പിടികൂടുന്നുണ്ട്.
കാതടപ്പിക്കുന്ന ശബ്ദത്തോടെ പായുന്ന ബൈക്കുകള്‍ക്കെതിരേ നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഈ പ്രവണത കൂടിവരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കൂടുതല്‍ കര്‍ശനനടപടികളുമായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നത്.

ഇത്തരത്തില്‍ പിടികൂടുന്ന ബൈക്കുകള്‍ വര്‍ക് ഷോപ്പിലെത്തിച്ച് ഉടമയെക്കൊണ്ടുതന്നെ സൈലന്‍സറുകള്‍ നശിപ്പിച്ചുകളയുകയാണ് പോലീസ് ചെയ്യുന്നത്. ഇവ വീണ്ടും ഉപയോഗിക്കാതിരിക്കാനാണിത്. ഇതിനു പുറമേ, അനധികൃതമായ സൈലന്‍സറുകള്‍, ഹാന്‍ഡിലുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് താക്കീത് നല്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























