നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ തെളിവെടുപ്പ് ഇന്നും തുടരും

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്‌സ് പാലസ്, ഹോട്ടല്‍ ഗരുഡ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുക. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ നാളെ വീണ്ടും ദിലീപിനെ കോടതിയില്‍ ഹാജരാക്കും.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരി കോളേജ്, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
a
https://www.facebook.com/Malayalivartha
























