കേരളത്തിലാദ്യത്തെ റേപ് ക്വട്ടേഷന്‍ കുടുക്കിയതിങ്ങനെ: വമ്പന്‍ സ്രാവിനെ വീഴ്ത്തിയ പിണറായിയുടെ ഇരട്ടചങ്കിന് കൈയടി ഒപ്പം കേരള പോലീസിനും അഭിനന്ദനം

കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ അപൂര്‍വ്വതകളുണ്ട് നടിയെ ആക്രമിച്ച ക്വട്ടേഷന്‍ കേസിന്, നിമയ, നീതി സംവിധാനങ്ങള്‍ ഏറെ ആകാംക്ഷയോടെ ഓരോ നീക്കവും നിരീക്ഷിക്കുന്നു.
ഏതു വമ്പനെ വേണമെങ്കിലും വീഴ്ത്തിക്കോ എന്ന പിണറായിയുടെ ഉറച്ച നിലപാട്, മലയാളത്തിലെ സൂപ്പര്‍താരമടക്കം, നിരവധി പേര്‍ കേസിന്റെ ആരംഭഘട്ടത്തില്‍ പിണറായിയോടു പറഞ്ഞു. ''ദിലീപായിരിക്കില്ല. വലിയൊരു ഭാവിയുണ്ട്. നശിപ്പിക്കരുതേ എന്ന്''. ഇതില്‍ വിശ്വസിച്ചുപോയ മുഖ്യമന്ത്രി അന്നുപറഞ്ഞു. ഗൂഢാലോചന കെട്ടുകഥയാണ്. ക്രിമിനലിന്റെ തലയിലെ ബുദ്ധി മാത്രമാണ്.
പക്ഷേ പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിന് പ്രതി പള്‍സര്‍ സുനിയുമായുള്ള സംഭാഷണങ്ങളില്‍ ഇതിനു പിന്നിലൊരു ഗൂഢാലോചനയുണ്ടെന്ന് സംശയം കൂടിവന്നു. കേസൊതുക്കാന്‍ ചില വമ്പന്‍മാര്‍ രംഗത്തു കളി തുടങ്ങിയതും ശ്രദ്ധയില്‍പെട്ടു. അന്വേഷണോദ്യോഗസ്ഥര്‍ അമിതമായ സ്വാതന്ത്ര്യമെടുക്കുന്നു എന്ന എം.എല്‍.എയായ നടന്റെ പോലീസ് ഉന്നതോദ്യോഗസ്ഥനോടുള്ള പരാതി എ.ഡി.ജി.പി. സന്ധ്യയുടെ ശ്രദ്ധയില്‍പെട്ടു. സംസ്ഥാനത്തെ പോലീസ് ഉന്നതന്‍ ഈ കേസിലനാവശ്യമായി ഇടപെടുന്നത് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു ചെയ്തു.
ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് സര്‍വ്വ പിന്തുണയും നല്കി. കേസിനെക്കുറിച്ച് നേരിട്ടറിയാവുന്നവര്‍ എ.ഡി.ജി.പി. സന്ധ്യ, ഐ.ജി. ദിനേശ് കശ്യപ്, സി.ഐ. ബൈജു പൗലോസ്. ഇവിടെയാണ് പ്രതിയുടെ മനസ്സറിയാനുള്ള 'ഓപ്പറേഷന്‍ ജയില്‍' അന്വേഷണ സംഘം ഒരുക്കുന്നത്.
പോലീസ് പ്രതീക്ഷിച്ചതിലും തെളിവുകള്‍, ഗൂഢാലോചന വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍, അതുവരെ ദിലീപിനനുകൂലമായി നിന്ന കൈരളി പീപ്പിള്‍ ടി.വി ചുവടുമാറ്റി. മമ്മൂട്ടി ചെയര്‍മാനായുള്ള ചാനല്‍ ദിലീപിനെതിരെ ആഞ്ഞടിക്കുന്നതുകണ്ട് പരാതിയുമായി മുകേഷും, ഇന്നസെന്റുമൊക്കെ രംഗത്ത്. ഇനി ഇതിലിടപ്പെട്ടാല്‍ നാറുമെന്ന് മമ്മൂട്ടിക്ക് മനസ്സിലായി. പിണറായി ആരുടെ മുന്നിലും മനസ്സു തുറന്നില്ല.
മഞ്ജുവാരിയരും മറ്റു നടിമാരും മുഖ്യമന്ത്രിക്കു മുന്നിലെത്തി ഗൂഢാലോചന അന്വേഷിക്കണമെന്നു പറഞ്ഞപ്പോളും, അതേ ഗൗരവത്തില്‍ പിതൃവാത്സല്യത്തോടെ പിണറായി പറഞ്ഞു. നിങ്ങള്‍ ധൈര്യമായിരുന്നോളൂ.
തുടര്‍ന്ന് എ.ഡി.ജി.പി. സന്ധ്യയുമായുള്ള മഞ്ജുവാര്യരുടെ കൂടിക്കാഴ്ച നിര്‍ണ്ണായകമായി. കേസിലേക്ക് വെളിച്ചം വീശുന്ന നിരവധി തെളിവുകള്‍ മഞ്ജു കൈമാറി.
ഇതിനിടയില്‍ വന്‍വ്യവസായികളും, പോലീസ് ഉന്നതരുമുള്‍പ്പെടെ വന്‍ ലോബി കേസൊതുക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തെത്തി. 2 കോടി രൂപയോളം രൂപയുയുടെ ഇടപാടുകള്‍ നടന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
പഴുതുകളടച്ച്, അറസ്റ്റുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിയുടെ അനുമതി. കേരളം നടുങ്ങിയ ദിലീപിന്റെ അറസ്റ്റിന്റെ നാള്‍വഴി നിരവധി ആക്ഷേപങ്ങള്‍ക്കിടയിലും കൈയ്യടി നേടുന്ന പിണറായി വിജയന്‍ സ്ത്രീ സമൂഹത്തിന് നല്കുന്നൊരു സന്ദേശമുണ്ട് ഈ കേസിലൂടെ.
ബാല്യകാലം മുതല്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ അന്‍വര്‍ സാദത്ത് എം.എല്‍.എ ഓരോ നിമിഷവും രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷം നേതാക്കളെ ദിലീപിനെതിരെ സംസാരിക്കുന്നതില്‍ നിന്നുവിലക്കി.
അന്‍വര്‍ സാദത്തിനോടൊപ്പം രമേശ് ചെന്നിത്തലയെ പരിചയപ്പെട്ടിരുന്ന ദിലീപ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ് അനുഭാവിയായിട്ടാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്. കാലത്ത് ദിലീപിന്റെ എല്ലാ ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിച്ചത് അന്‍വര്‍ സാദത്താണ്.
എന്നാല്‍ ബിസിനസ്സ് ലോകം മുന്നോട്ടു കൊണ്ടുപോകാന്‍ ഭരിക്കുന്ന മുന്നണിയെ കയ്യിലെടുക്കണം എന്ന മുകേഷിന്റെയും, ഇന്നസെന്റിന്റെയും ഉപദേശങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കെത്തി. തന്റെ സിനിമയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം ഡി.ജി.പി. ലോക്നാഥ് ബെഹ്റയെക്കൊണ്ട് ചെയ്യിച്ചു. എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധി രാഷ്ട്രീയ, പോലീസ് ഉന്നതര്‍ എന്നും ദിലീപിനൊപ്പമുണ്ടായിരുന്നു. സിനിമയിലെ സുഹൃത്തുക്കളും നിരവധി.
പല നടീനടന്‍മാരുടെയും, ഉന്നതരുടെയും ഫണ്ട് മാനേജ്മെന്റ് ദിലീപിന്റെ മറ്റൊരു ബിസിനസ്സായിരുന്നു. ഉന്നതര്‍ക്കു നടുവില്‍, പണത്തിനു മുകളില്‍, പ്രശസ്തിയുടെ താരപദവിയില്‍ നിന്നു കുറ്റവാളിയെ കുടുക്കിയ പിണറായി വിജയനും, പോലീസിനും ഇന്നു ജനം കയ്യടിക്കുന്നു.
https://www.facebook.com/Malayalivartha


























