ഓവര്‍ സ്പീഡ് എല്ലാ തരത്തിലും: ആ കാര്‍ ചുമ്മാ ഇടിച്ചതല്ല ചില കളികള്‍ ഉണ്ടെന്ന പ്രതിശ്രുത വധുവിന്റെ സംശയം സുനില്‍ കുമാറിന്റെ ഡ്രൈവര്‍ സ്ഥാനം തെറിപ്പിച്ചു

പള്‍സര്‍ വിഷയത്തില്‍ കുഴഞ്ഞ് മറിഞ്ഞ് മുകേഷ്. മുകേഷ് പള്‍സറുമായി അത്ര സ്‌നേഹത്തിലല്ലത്രെ പിരിഞ്ഞത്. പള്‍സര്‍ തനി സ്വഭാവം തന്റെ ഭാവിവധുവിന്റെ അടുത്തിറക്കാന്‍ തുടങ്ങിയതോടെയാണ് തെറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സറിന് സ്ത്രീകളും പണവും എന്നും വീക്കനസാണ് അതുണ്ടാക്കാന്‍ എന്തിനും തയ്യാറാണ് ഇയാള്‍.
ഓവര്‍സ്പീഡ് കാരണമാണ് താന്‍ പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍. സുനിയുമായി നല്ല ബന്ധത്തിലാണ് പരിഞ്ഞത്. പള്‍സറിന്റെ ക്രിമിനല്‍ സ്വഭാവം തനിക്ക് ഒരിക്കലും അറിയില്ലായിരുന്നുവെന്നാണ് കൊല്ലം എംഎല്‍എ പറയുന്നത്. എന്നാല്‍ സ്വന്തം വീട്ടുകാരെയും കുടുംബ ഫോട്ടോയിലും വരെ പള്‍സര്‍ എത്തിയതോടെ മുകേഷും പ്രതിസന്ധിയിലായി. മുകേഷിന്റെ ഫോണ്‍പോലും പള്‍സറായിരുന്നു ഉപയോഗിച്ചിരുന്നത്.
ഒരു പ്രശ്നവുമില്ലാതെ പള്‍സറിനെ മുകേഷ് പറഞ്ഞു വിട്ടുവെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ പുതിയൊരു കഥ മനോരമ പുറത്തുവിടുകയാണ്
പള്‍സര്‍ സുനി ദിലീപിനു വേണ്ടി ക്വട്ടേഷനെടുക്കുന്നതിനു മുന്‍പുള്ള കാലം. മറ്റൊരു നടന്റെ ഡ്രൈവറാണ് കക്ഷി. നടന്റെ കാറില്‍ പ്രതിശ്രുത വധു ഒറ്റയ്ക്കു പാലക്കാട്ടേക്കു പോവുകയാണ്. ഡ്രൈവറുടെ സീറ്റില്‍ സാക്ഷാല്‍ പള്‍സര്‍ സുനി. കുറെ ദൂരം ചെന്നപ്പോള്‍ മറ്റൊരു കാറില്‍ പള്‍സര്‍ സുനി കാറിടിപ്പിച്ചു. ഇടിയേറ്റവര്‍ പുറത്തിറങ്ങിയതോടെ സുനി ബഹളംവച്ചു തുടങ്ങി. അതോടെ ആളു കൂടി. കാര്‍ നടന്റേതാണെന്ന് സുനി വിളിച്ചു പറഞ്ഞതോടെ ജനം കാറിനുള്ളില്‍ നടനെ തിരഞ്ഞു. പക്ഷേ, കാണുന്നത് യുവതിയെ. ബഹളം മൂലം വിഷമിച്ചു പോയ അവര്‍, ഫോണില്‍ നടനെ വിളിച്ച് കാര്യം പറഞ്ഞു.
എന്തു നഷ്ടപരിഹാരം കൊടുത്താണെങ്കിലും ഉടനടി അവിടെനിന്നു വണ്ടിയുമായി പോകാന്‍ നടന്‍ സുനിയോട് കല്‍പിച്ചു. ഇടിയും അനുബന്ധ നാടകവും പള്‍സര്‍ സുനി ആസൂത്രണം ചെയ്തതാണെന്നു മനസിലാക്കിയ നടന്‍, ഇനി താന്‍ വിളിച്ചിട്ടു ഡ്രൈവര്‍ ജോലിക്ക് എത്തിയാല്‍ മതിയെന്നു പറഞ്ഞ് അയാളെ യാത്രയാക്കി. കുറെ ദിവസം കഴിഞ്ഞിട്ടും നടന്‍ വിളിക്കാതിരുന്നതോടെ സുനി ഗുണ്ടകളെയുമായി കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലെത്തി നടനു നേരേ ഭീഷണി മുഴക്കി. പക്ഷേ, നടന്‍ മധുരവാക്കു പറഞ്ഞ് ഒരുവിധത്തില്‍ അവനെ ഒഴിവാക്കി വീണ്ടും തടിയൂരി
.
പള്‍സര്‍ സുനി ഡ്രൈവറായിരുന്നുവെന്ന് ആകെ അവകാശ വാദമുന്നയിച്ച നടന്‍ മുകേഷ് മാത്രമാണ്. പാലക്കാട്ടെ പ്രതിശ്രുത വധുവെന്ന് സൂചിപ്പിക്കുന്നത് മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ കൂടിയായ മേതില്‍ ദേവികയെന്നും വ്യക്തമാണ്. പള്‍സറിന്റെ മോശം സ്വഭാവം ഭാവി വധു പറഞ്ഞതോടെ സ്ഥാനം തെറിച്ചു.
സിനിമാ ലോകത്ത് പള്‍സര്‍ ഒരുപാട് പേരുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. പള്‍സര്‍ വാ തുറന്നാല്‍ പല തലകളും ഉരുളുമത്രെ.
സിനി ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ അംഗമല്ലാത്തവരെ ഒന്നിലെ അടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സുനിക്ക് ഈ വ്യവസ്ഥയും പ്രശ്നമായില്ല. കേരള സിനി ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ സുനി അംഗമല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ വിശദീകരിച്ചിരുന്നു. പള്‍സര്‍ സുനി മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് സൂചന. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവര്‍ പരാതിനല്‍കാന്‍ മടിക്കുകയായിരുന്നു. സിനിമാ നടന്‍മാരുടെ തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും നില്‍ക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ചും തട്ടിപ്പുകള്‍ നടത്തിയിരുന്നു. ഒരു ഡ്രൈവര്‍ എന്നാല്‍ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്.
അതേ സമയം പള്‍സര്‍ വിഷയത്തില്‍ മുകേഷിനെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെ പള്‍സറിന് മുട്ടിച്ചതും മുകേഷാണെന്നാണ് വാര്‍ത്ത. മുകേഷ് ഇതോടെ സിപിഎമ്മും വെട്ടിലായിരിക്കുകയാണ്
അതേ സമയം കുറ്റകൃത്യം നടന്ന ഫെബ്രുവരി 17നു രാത്രി നിര്‍മാതാവ് ആന്റോ ജോസഫ് അടക്കം പലരും ദിലീപിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. എന്നാല്‍ ഒരു മുതിര്‍ന്ന നടന്റെ വിളികള്‍ മാത്രം അതേ രാത്രി നാലുതവണ ദിലീപ് എടുത്തു സംസാരിച്ചിട്ടുണ്ട്. നടിക്കെതിരായ അതിക്രമത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നയാളാണ് ഈ നടനെന്നു പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha
























