Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബുള്ളറ്റ് റൈഡിലും പങ്കെടുത്ത് ശ്രീറാം പടിയിറങ്ങി; ഇന്ന് ഇടുക്കി വിടും

13 JULY 2017 03:26 PM IST
മലയാളി വാര്‍ത്ത

മലയിറങ്ങും മുമ്പ് മൂന്നാറിനെ വീണ്ടും ബുള്ളറില്‍ വിറപ്പിച്ച് ശ്രീറാം. തെക്കിന്റെ കശ്മീരിലെ മഞ്ഞുകണങ്ങള്‍ക്കു വിവാദങ്ങളുടെ തീച്ചൂടു പകര്‍ന്ന ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാം ഇന്നലെ പടിയിറങ്ങി. അടൂരില്‍നിന്ന് 20 ബുള്ളറ്റുകളിലായി എത്തിയ യുവാക്കളുടെ ബുള്ളറ്റ് റൈഡിലും പങ്കെടുത്ത ശ്രീറാം സ്ഥാനമൊഴിയുന്ന ദിനത്തിലും മൂന്നാറിലെ 'താര'മായി. 

ശ്രീറാമിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് അടൂരില്‍നിന്ന് 20 ബുള്ളറ്റുകളിലായി 36 യുവാക്കളാണ് 220 കിലോമീറ്റര്‍ സഞ്ചരിച്ചു ദേവികുളത്ത് എത്തിയത്. നെഹ്‌റു സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ബുള്ളറ്റ് റൈഡ്. ദേവികുളത്തുനിന്നു ശ്രീറാം വെങ്കിട്ടരാമന്‍ റൈഡില്‍ പങ്കാളിയായി. ഇന്നലെ രാവിലെ കോഴഞ്ചേരിയില്‍നിന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയാണു ബുള്ളറ്റ് റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തത്.കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.സി.മനോജ്, റിനോ പി.രാജന്‍, രതീഷ് സദാനന്ദന്‍, സുബിന്‍ പണപടിക്കല്‍, ജോസ് പെരിങ്ങനാട്, ജിതിന്‍ നൈനാന്‍, റോബി ബേബി സൈമണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നലെ ഉച്ചയോടെ ഓഫിസിലെത്തിയ ശ്രീറാം ചില കേസുകളില്‍ ഹിയറിങ് നടത്തിയശേഷമാണ് ജീവനക്കാര്‍ ഒരുക്കിയ യാത്രയയപ്പു യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. രാവിലെമുതല്‍ ഓഫിസിനു പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു യോഗത്തിലേക്കു പ്രവേശനം ഉണ്ടായില്ല. ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞതു സഹപ്രവര്‍ത്തകരുടെ കൂട്ടായ്മകൊണ്ടാണെന്നു യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അരമണിക്കൂര്‍കൊണ്ട് അവസാനിച്ച യാത്രയയപ്പു യോഗത്തിനൊടുവില്‍ പുറത്തെ പുല്‍ത്തകിടിയില്‍ ജീവനക്കാര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ഇടുക്കി കലക്ടര്‍ ജി.ആര്‍.ഗോകുലും യോഗത്തിന് എത്തിയിരുന്നു. ഫോട്ടോയെടുപ്പു കഴിഞ്ഞതോടെ ശ്രീറാം ഓഫിസ് വിട്ടു. വി.ആര്‍.പ്രേംകുമാര്‍ സബ് കലക്ടറായി ഇന്നു ചുമതലയേല്‍ക്കും. ശ്രീറാം ഇന്ന് ഇടുക്കിവിടും.

2016 ജൂലൈ 22നാണ് ഇടുക്കി ജില്ലയിലെ ദേവികുളത്ത് സബ് കലക്ടറായി വി.ശ്രീറാം ചുമതലയേറ്റത്. മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ വി.ശ്രീറാം ശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ സിപിഎം രംഗത്തു വന്നു. സബ് കലക്ടര്‍ക്കെതിരെ പ്രവര്‍ത്തകരെ അണിനിരത്തി 20 ദിവസം സമരം നടത്തി. പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയിലെ കുരിശു പൊളിച്ചു മാറ്റിയതോടെയാണു വിവാദം കത്തിപ്പടര്‍ന്നത്. മൂന്നാര്‍ വിഷയത്തില്‍ വിളിച്ച സര്‍വകക്ഷി യോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (59 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends