Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അന്വേഷണം മുമ്പോട്ട് തന്നെ; നടനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്: ഋതുമതിയായിരുന്ന നടിയെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കു വരെ ഇരയാക്കിയതായ് വീഡിയോ കണ്ട പോലീസ് 

13 JULY 2017 08:14 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് . ശാസ്ത്രീയപരിശോധന ഫലങ്ങളാണ് ഇനി ലഭിക്കേണ്ടത്. കാവ്യയെ ചോദ്യം ചെയ്തതിനാല്‍ ദിലീപ് ഇനി കൂടുതല്‍ വിയര്‍ക്കും. ഗൂഢാലോചനയുടെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചതിനാല്‍ പള്‍സര്‍ സുനി ഊരിപ്പോകില്ലെന്ന് ഉറപ്പായി. സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തുകയും ചെയ്തു. കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ നിന്നാണ് കേസില്‍ നിര്‍ണായകമാവുന്ന മെമ്മറികാര്‍ഡ് കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇതിനാല്‍ ദിലീപിനെയും കാവ്യ യെയും അമ്മയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സൂചനണ്ട്. ഇവരുള്‍പ്പെടെ ആറുപേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്.ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

സുനി ലക്ഷ്യയില്‍ വന്നോ. എങ്കില്‍ ആരെ കാണാന്‍ അതോ അയാള്‍ക്ക് പൈസ നല്‍കിയോ. സിസിടിവി ദൃശ്യങ്ങല്‍ മായിച്ചിരിക്കുന്നതിനാല്‍ അവ ഡീകോഡ് ചെയ്ത് കിട്ടിയാലേ കാവ്യയെ കുടുതല്‍ ബന്ധിപ്പിക്കാന്‍ കഴിയൂ. കൂടാതെ സുനിയുടെ ഫോണ്‍ കണ്ടെത്തേണ്ടതും ്അത്യാവശ്യമാണ്. 
രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ്രൈകംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ദിലീപുമായി ബന്ധമില്ലാത്തതാണെന്നാണ് വിലയിരുത്തല്‍. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് ബെഹ്റയുടെ നിര്‍ദ്ദേശം.
കഴിഞ്ഞയാഴ്ചത്തെ ചോദ്യംചെയ്യലില്‍ നാദിര്‍ഷായുടെ നിസ്സഹകരണമാണ് സംഭവത്തില്‍ ഉന്നത സിനിമാപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയെ ക്രൈംബ്രാഞ്ച് എസ്പി. സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദീര്‍ഘനേരം നാദിര്‍ഷാ മൗനമായി ഇരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ അന്ന് നാദിര്‍ഷായെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവു കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. 
പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട ഫോണ്‍വിളിയുടെ ശബ്ദരേഖ എഡിറ്റു ചെയ്തതായി സംശയമുണ്ട്. അപ്പുണ്ണിയുടെ ഫോണില്‍ പള്‍സര്‍ സുനിയുമായി സംസാരിച്ചത് ദിലീപാണെന്നാണ് പൊലീസിന്റെ സംശയം. ഈ ഫോണ്‍ ദിലീപാണ് ഉപയോഗിച്ചതെന്ന അപ്പുണ്ണി പൊലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംശയമുണ്ടായത്. ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാനായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിര്‍ഷ സുനിയെ അറിയില്ലെന്നാണ് ഇതുവരെ പ്രതികരിച്ചിരുന്നത്.ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്കും അപ്പുണ്ണിക്കും വന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകള്‍ അടക്കമാണ് ദിലീപ് കഴിഞ്ഞ ഏപ്രില്‍ 20ന് പൊലീസില്‍ പരാതിപ്പെട്ടത്.
അപ്പുണ്ണിയെ വിളിച്ചത് സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംശയങ്ങളുടെയും അതിനുശേഷം പുറത്തുവന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ ചോദ്യംചെയ്യല്‍. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പൊലീസ് അപ്പുണ്ണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നടന്റെയും സംവിധായകന്റെയും താരമാതാവിന്റെയും പങ്ക് വ്യക്തമാക്കുന്ന ടെലിഫോണ്‍ രേഖകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സുനി നിരന്തരം ബന്ധപ്പെട്ട ഒരു നമ്പര്‍ നാദിര്‍ഷയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാദിര്‍ഷ ജയിലിലേക്ക് സുനിയെ തിരിച്ചുവിളിച്ചതായും തെളിവുണ്ട്. ഇവര്‍ തമ്മില്‍ ഇക്കാലയളവില്‍ നാലു തവണ ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്. ഇതിലൊന്നിന് എട്ടു മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴി പൊളിക്കുന്നതാണ് ഈ തെളിവുകള്‍. എന്തായാലും വരും ദിവസങ്ങളില്‍ വന്‍സ്രാവുകള്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends