കാവ്യാ മാധവന്റെ ബന്ധുവിനെ പോലീസ് തെരയുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ബന്ധുവിനെ പോലീസ് തെരയുന്നു. കാവ്യയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് നടിയെ ആക്രമിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പോലീസ് കണ്ടെടുത്തത്. ഇതേതുടര്‍ന്നാണ് ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയത്.
ദൃശ്യങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതിനാല്‍ അടിസ്ഥാനത്തില്‍ ഇയാളും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. ചോദ്യം ചെയ്യലിനിടെ കാവ്യ പൊട്ടിക്കരഞ്ഞതായാണ് സൂചന.
https://www.facebook.com/Malayalivartha


























