നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ നടൻ ദിലീപിനെ നാളെ വൈകുന്നരം അഞ്ച് മണി വരെ കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷയിൽ വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തുറന്ന കോടതിയില്‍ വാദം പൂര്‍ത്തിയായി. ദിലീപിനെ നാളെ വൈകിട്ട് അഞ്ചു മണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ് പറയും. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. കസ്റ്റഡിയില്‍ വിട്ടതോടെ ദിലീപുമായി പോലീസ് വാഹനം 11.20 ഓടെ കോടതി പരിസരത്തുനിന്ന് പുറത്തേക്കുപോയി. പോലീസിനെതിരെ പരാതിയുണ്ടോയെന്നും കോടതി ദിലീപിനോട് ആരാഞ്ഞു. ഇല്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അതു തെളിയിക്കാന്‍ പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യല്‍പൂര്‍ത്തിയായിട്ടില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ വാദിച്ചു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസാണെന്നും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
എന്നാല്‍ പോലീസ് കസ്റ്റഡി നീട്ടുന്നത് കേസ് ഡയറി ഹാജരാക്കാന്‍ കഴിയുമോയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കെ.രാംകുമാര്‍ ആവശ്യപ്പെട്ടു. കേസ് ഡയറി സീലുവെച്ച കവറില്‍ ഹാജരാക്കാന്‍ കഴിയുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപിനെതിരെ പ്രാഥമിക തെളിവുകള്‍ പോലുമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ മൊഴി പരിഗണിച്ച് എങ്ങനെ ദിലീപിനെതിരെ തെളിവുകള്‍ ചമച്ചിരിക്കുന്നതെന്ന് അഡ്വ.രാംകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഡിജിറ്റല്‍, ഫോണ്‍വിളി തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ ഉണ്ടെന്നും പ്രോസിക്യുഷന്‍ വ്യക്തിമാക്കി. മുഖ്യപ്രതി കൊടുംക്രിമിനല്‍ ആണെന്ന് അറിയാമെങ്കില്‍ എന്തിന് അയാളുമായി നിരന്തം ബന്ധം തുടര്‍ന്നുവെന്നും പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു. കുറ്റകൃത്യത്തിലെ കൂടുതല്‍ പേരുടെ ബന്ധം അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന പ്രോസിക്യുഷന്‍ വാദം പരിഗണിച്ച് ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഉച്ചയ്ക്ക് വാദം നടക്കുമെന്ന് കോടതിയില്‍ നിന്ന് പുറത്തുവന്ന അഡ്വ.രാംകുമാര്‍ അറിയിച്ചു. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പോലീസ് മാപ്പുസാക്ഷികളെ തേടി നടക്കുകയാണ്. ഒന്നാം പ്രതിയില്‍ നിന്ന് കണ്ടെത്താന്‍ കഴിയാത്ത മൊബൈല്‍ ഫോണ്‍ ആണ് പതിനൊന്നും പ്രതിയില്‍ നിന്ന് പോലീസ് തേടുന്നതെന്നും അഡ്വ.രാംകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























