പത്തനംതിട്ടയില്‍ പതിനേഴുകാരിയെ യുവാവ് വീട്ടില്‍ക്കയറി പെട്രോള്‍ ഒഴിച്ചു കത്തിച്ചു

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനു പതിനേഴുകാരിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫോണില്‍ വിളിച്ചായിരുന്നു ആവശ്യപ്പെട്ടത്. കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഹീനകൃത്യത്തിനു ശേഷം
ഒളിവില്‍ പോയ കടമ്മനിട്ട തെക്കും പറമ്പില്‍ സജിലി(20)നെ പോലീസ് തെരയുന്നു. ഇയാള്‍ പുല്ലുവെട്ടു തൊഴിലാളിയാണ്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണു പോലീസിനു കിട്ടിയ വിവരം. കുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് വീട്ടുജോലിക്കാരിയാണ്. പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം എത്തിയാണ് ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടി ഇതിനു തയാറാകാത്തതിനാല്‍ ഇയാള്‍ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളുമായി വന്ന സജില്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുെന്നന്നാണു സമീപവാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയും ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
https://www.facebook.com/Malayalivartha


























