കാവ്യാ മാധവനു വേണ്ടി തളിപ്പറമ്പ് ക്ഷേത്രത്തില്‍ പൊന്നുംകുടം നേര്‍ച്ച നടത്തി മാതാപിതാക്കൾ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെ കാവ്യാമാധവന്റെ മാതാപിതാക്കൾ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ ദർശനത്തിനെത്തി.
സിനിമാതാരവും നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിതളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ വഴിപാടു നടത്തി. വ്യാഴാഴ്ച രാത്രി എട്ടിനാണു കാവ്യാ മാധവന്റെ പിതാവ് മാധവന്‍, അമ്മ തളിതളിപ്പറമ്പ് സ്വദേശികൂടിയായ ശ്യാമള, സഹോദരന്‍, സഹോദരഭാര്യ എന്നിവര്‍ ക്ഷേത്രത്തിലെത്തിയത്.
കാവ്യയുടെയും ശ്യാമളയുടെയും പേരില്‍ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവര്‍ മടങ്ങിയത്. കാവ്യയും അവരോടൊപ്പം എറണാകുളത്തു നിന്ന് എത്തിയിരുന്നുവെങ്കിലും ക്ഷേത്രത്തിലേക്കു വരാതെ തളിപ്പറമ്പിലെ ബന്ധുവീട്ടില്‍ വിശ്രമിച്ചു. പിന്നീടു കണ്ണൂരിലെ ഫ്ലാറ്റിലേക്കു തിരിച്ചതായാണു വിവരം. സര്‍വൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴല്‍.
കാവ്യയുടെ പേരില്‍ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇവര്‍ ദര്‍ശനം നടത്തിയതായാണു സൂചന. മുൻപ് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദിയൂരപ്പയടക്കം നിരവധി പ്രമുഖര്‍ ഇവിടെ ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























