ദിലീപ് ഹൈക്കോടതിയിലേക്ക്: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

ജയിലില്‍ കിടക്കുന്ന പ്രതി ശക്തന്‍. പ്രതിക്കായി വലിയ പിആര്‍ വര്‍ക്ക് നടത്തുന്നു. സോഷ്യല്‍ മീഡിയയിലെ അനുകൂല തരംഗം ഇതിന്റെ തെളിവാണ്. പ്രതി പുറത്തിറങ്ങിയാല്‍ നടിയെ വീണ്ടും ആക്രമിക്കും. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് പ്രോസിക്യൂഷന്‍ വാദിച്ചു ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പീഡനത്തിന് ഇരയായവര്‍ അത് പുറത്ത് പറയില്ല അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യും. നടി ഇത് രണ്ടും ചെയ്തില്ലല്ലോ നടന്റെ മുമ്പിലത്തെ പ്രതികരണങ്ങളും തിരിച്ചടിയായി. നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിത്. ഈ മാസം 25 വരെ റിമാന്‍ഡില്‍ തുടരും.
മജിസ്‌ട്രേറ്റ് കോടതിക്ക് പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങളായത് കൊണ്ടാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ, മേല്‍ക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ഒരുങ്ങുന്നത്.
കോടതിയിന്‍ നിന്നും ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി.ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപ് നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സോഷ്യല്‍ മീഡിയയില്‍ ദിലീപിനായി പിആര്‍ വര്‍ക്ക് നടക്കുന്നു. അപ്പുണ്ണിയും പ്രതീഷ് ചാക്കോയും ഒളിവിലായതിനാല്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
അതേസമയം കേസില്‍ ദിലീപ് നിരപരാധിയാണെന്നും പ്രതിക്കെതിരെ തെളിവൊന്നും തന്നെയില്ലെന്നും അഡ്വ രാംകുമാര്‍ വാദിച്ചു. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. മൊബൈല്‍ ഫോണ്‍ ആരാണ് ജയിയിലെത്തിച്ചതെന്ന് അന്വേഷിക്കണമെന്നും പൊതുവികാരം അനുസരിച്ച് ജാമ്യം നിഷേധിക്കരുതെന്നും രാംകുമാര്‍ വാദിച്ചു.
മാധ്യമങ്ങള്‍ ജഡ്ജിമാരാകുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.പൊലീസിനെ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ദിലീപ് ഉപയോഗിച്ച ഫോണുകളാണ് മുദ്രവച്ച കവറുകളില്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ദിലീപ് ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പോലീസ് ഫോണില്‍ കൃത്രിമം നടത്താനിടയുള്ളതിനാലാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് പ്രതിഭാഗം അറിയച്ചു.ഇതേ ഫോണിനു വേണ്ടി തന്നെയായിരുന്നു പോലീസ് ഇതുവരെ അന്വേഷണം നടത്തിയതും.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായി കേസ് ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുദ്രവെച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്.
https://www.facebook.com/Malayalivartha

























