Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപ് വിഷയം: ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ താരങ്ങള്‍ ഒരുങ്ങുന്നു...ഇനി വിശേഷം തേടി ഇതുവഴി വരണ്ടേ

15 JULY 2017 06:39 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍താരത്തിന് എതിരെ ഉയര്‍ന്നുവന്ന മാധ്യമവിചാരണകള്‍ക്ക് എതിരായി ഒരുക്കൂട്ടം താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നു .സൂപ്പര്‍താരത്തിന്റെ അറസ്റ്റ് വേളകളില്‍ പ്രതികരിക്കാതിരുന്ന സഹപ്രവര്‍ത്തകരാണ് പ്രതിഷേധക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് വിഷയം കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധമായി ഇനി ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് ഒരു വിഭാഗം താരങ്ങള്‍ കൈക്കൊണ്ടതായി റിപ്പോര്‍ട്ടുകള്‍. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കുറ്റം തെളിയുന്നതിനു മുമ്പ് കൊടും ക്രിമിനലാക്കി ശിക്ഷ വിധിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. 
ദിലീപിന്റെ നിരപരാധിത്വം ബോധ്യപ്പെടുന്നതോടെ നടന്‍ പ്രിഥ്വിരാജ്, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങാനും ഇവര്‍ക്കിടയില്‍ ആലോചനയുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപിന്റെ ബന്ധുക്കള്‍.
താരങ്ങളും അവരുടെ വര്‍ത്തമാനങ്ങളും പൊതുജനങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. എല്ലാ ആഘോഷവേളകളിലും ചാനലുകാര്‍ക്ക് ചാകര കൊടുക്കാറ് തങ്ങളാണ് എന്നിട്ടും ഇവരുടെ തനിസ്വഭാവം തിരിച്ചറിഞ്ഞതായി നടന്‍മാര്‍ പലരോടും പ്രതികരിച്ചു. 
എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ നിലപാടുകളില്‍ ഉറച്ചുനിന്നവരും ഇന്ന് നിലപാടുകളില്‍ മയംവരുത്തുന്നത് ശ്രദ്ദേയമാണ് .ഈ നിലപാടുമാറ്റങ്ങള്‍ക്കുപിന്നില്‍ അറസ്റ്റിലാക്കപ്പെട്ട ടാനായകനുനേരെയുള്ള അയവില്ലാത്ത മാധ്യമവിചാരണയാണ് കാരണമായിപലരും ചൂണ്ടി കാട്ടുന്നത്. എന്നാല്‍ സിനിമയ്ക്കുള്ളിലെ അവിശൂദ്ധ പ്രവണതകളെ ചാനലുകാര്‍ തുറന്ന് കാണിച്ചത് ചെറിയ ഒരു പക്ഷത്തിന് വലിയ സന്തോഷമാണ്. എന്നാല്ഡ ചാനലുകാരെ പരസ്യമായി എതിര്‍ക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. ചാനല്‍ വിചാരണയില്‍ പകച്ചിരിക്കുകയാണ് സിനിമാ ലോകം അപ്പാടെ. തങ്ങള്‍ക്കും ഈ ഗതി വരുമോ എന്ന് അവര്‍ വല്ലാതെ ഭയക്കുന്നു. ചാനലുകാരെ പിണക്കിയതിന്റെ ഫലമാണ് ഇന്ന് ദിലീപ് അനുഭവിക്കുന്നതെന്നും ഒരു പക്ഷം വാദിക്കുന്നു. ചാനലുകാരെ വെല്ലുവിളിച്ചതിന് അനിയന്‍ അനൂപിനെ ദിലീപ് ശാസിക്കുകവരെയുണ്ടായി.
മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം താരങ്ങളും ഈ നിലപാടിലാണെന്നാണ് സൂചന. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, കുറ്റം തെളിയുന്നതിനു മുന്‍പ് കൊടും ക്രിമിനലാക്കി ശിക്ഷ വിധിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണവര്‍. തങ്ങള്‍ എപ്പോഴും സഹകരിക്കുന്ന ചാനലുകള്‍ കോടതി വിധി വരുന്നതു വരെ കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഏകപക്ഷീയമായി ദിലീപിനെ ആക്രമിച്ചത് ശരിയായില്ലെന്ന് പ്രമുഖ താരം പറഞ്ഞു.
താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ മമ്മുട്ടിയും മോഹന്‍ലാലും തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചാനല്‍ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനുള്ള അനൗദ്യോഗിക തീരുമാനം. പ്രമോഷന് പുതിയ കാലത്ത് സോഷ്യല്‍ മീഡിയകള്‍ തന്നെ ധാരാളമെന്നാണ് വിശദീകരണം.
ദിലീപിന്റെ നിരപരാധിത്വം ബോധ്യപ്പെടുന്നതോടെ സംഘടിതമായി യോഗം വിളിച്ച് തീരുമാനമെടുക്കാനാണ് നീക്കമത്രെ. ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ നടന്‍ പ്രിഥ്വിരാജ്, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങാനും ഇവര്‍ക്കിടയില്‍ ആലോചനയുണ്ട്.
ദിലീപുമൊത്ത് സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നടിച്ച നടന്‍ ആസിഫ് അലി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റി പറഞ്ഞിരുന്നു. പ്രമുഖ സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ പരസ്യമായി തന്നെ ദിലീപിന് അനുകൂലമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേ സമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപിന്റെ ബന്ധുക്കള്‍.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (11 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (12 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends