Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അപ്പുണ്ണിയെ പൊക്കാന്‍ പോലീസ് നെട്ടോട്ടം... ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗ കേസില്‍ നിര്‍ണായക വഴിത്തിരുവുണ്ടാകുന്നതിന് മുമ്പ് ജാമ്യത്തിലിറങ്ങാന്‍ ദിലീപ്

16 JULY 2017 08:37 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച കേസില്‍ പൊലീസ് തിരയുന്ന സുനില്‍രാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുന്‍പ് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ ദിലീപിന്റെ ശ്രമം. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും വരെ പോകാനൊരുങ്ങുകയാണ് ദിലീപും സംഘവും. 

ദിലീപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണിയെ കിട്ടിയാല്‍ പിന്നെ ദിലീപിന് പുറത്തിറങ്ങുക പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാലാണ് അപ്പുണ്ണി കുടുങ്ങുന്നതിന് മുമ്പ് വെളിയില്‍ കടക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തെ ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗം എന്നാണു ദേശീയമാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിച്ചത്. സമൂഹത്തില്‍ അറിയപ്പെടുന്ന നടിയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനക്കേസാണിതെന്നു നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ഇത്തരം കേസുകളുടെ സുഗമമായ വിചാരണയ്ക്കു നിര്‍ണായകമാണ്. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശമാണു പൊലീസിനു ലഭിക്കുക. ഇതിനിടെ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു സോപാധികജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസമായി. കുറ്റപത്രം സമര്‍പ്പിക്കാന്‍ 83 ദിവസമാണുള്ളത്.

പീഡനക്കേസുകളില്‍ പൊലീസിനു സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനാകാതെ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴെല്ലാം സാക്ഷികള്‍ കൂറുമാറി പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുണ്ട്. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട പറവൂര്‍, വരാപ്പുഴ കേസുകളില്‍ ഒന്നാംഘട്ട വിചാരണയ്ക്കു ശേഷം മുഴുവന്‍ പ്രതികളെയും കോടതിക്കു വിട്ടയയ്‌ക്കേണ്ടിവന്നു. 

പറവൂര്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മരിക്കുകയും സഹായിയായ അഭിഭാഷകനെ മാറ്റിനിര്‍ത്തുകയും ചെയ്ത ശേഷം നടന്ന വിസ്താരങ്ങളില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറി. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച അപാകതകള്‍ തിരുത്താന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സൗമ്യക്കേസില്‍ സുപ്രീംകോടതി വിധി പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (5 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (22 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (41 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends