പോലീസ് ക്ലബിലെത്താൻ കാവ്യക്ക് വൈമനസ്യം; വീട്ടിൽ വന്നാൽ നോക്കാം!!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകാനായി കാവ്യയോട് പോലീസ് ക്ലബിൽ എത്താൻ പോലീസ് പറഞ്ഞെങ്കിലും കാവ്യ വൈമനസ്യം കാട്ടുന്നു. സമൻസുമായി എത്തിയ ഉദ്യോഗസ്ഥനോട് തീരെ വയ്യാഞ്ഞിട്ട വരാതിരുന്നതെന്നാണ് കാവ്യ പറഞ്ഞത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പോലീസ് വീണ്ടും നോട്ടീസ് നൽകും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സമൻസുമായി എത്തിയപ്പോഴാണ് കാവ്യയുടെ സങ്കടം പറച്ചിൽ.
ക്രിമിനൽ ചട്ടം 160 പ്രകാരമായിരിക്കും നോട്ടീസ് നൽകുക. നേരത്തേ ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാജരായില്ല. രഹസ്യ കേന്ദ്രത്തിൽ മൊഴിയെടുത്തതായും റിപ്പോർട്ടുണ്ട്.
കാവ്യ ഇപ്പോൾ താമസിക്കുന്നത് ദിലീപിന്റെ അനുജന്റെ ആലുവ പറവൂർ കവലയിലെ വീട്ടിലാണ്. ക്രിമിനൽ ചട്ട പ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം.
മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വീട്ടിൽവെച്ച് ചോദ്യം ചെയ്യലിന് സമ്മതമാണെന്ന് കാവ്യ പൊലീസിനെ അറിയിച്ചതായും സൂചനയുണ്ട്. പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്നിരിക്കെ സമൂഹത്തിൽ അവമതിപ്പുണ്ടാകുന്ന തരത്തിൽ മാധ്യമങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കാവ്യയുടെ നിലപാട്. രാവിലെ ആറിനുശേഷവും വൈകിട്ട് ആറിന് മുമ്പും മാത്രമേ ഇത്തരത്തിൽ സ്ത്രീകളുടെ മൊഴിയെടുക്കാൻ കഴിയൂ.
ഈ സാഹചര്യത്തിൽ പറവൂർ കവലയിലെ വീട്ടിലെത്തി മൊഴിയെടുക്കുന്ന കാര്യമാണ് പൊലീസ് പരിഗണിക്കുന്നത്. കാവ്യയുടെ സങ്കടം കണ്ട് സമൻസുമായി എത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് നിറഞ്ഞെന്നാണ് സഹപ്രവർത്തകർ പറയുന്നത്. സിനിമായുടെ ഗ്ലാമർ ലോകത്ത് നിന്ന് വേറിട്ട ഒന്നായിരുന്നു കാവ്യയുടെ കലങ്ങിയ കണ്ണും മുഖ ഭാവവും.
https://www.facebook.com/Malayalivartha

























